വീണ്ടുമൊരു താരവിവാഹം കൂടി നടന്നിരിക്കുകയാണ്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതാരയി. തൃപ്പുണിത്തറയിലെ അമ്പലത്തില്‍ നിന്നും ലളിതമായിട്ടായിരുന്നു താരങ്ങളുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മറിമായം എന്ന പരിപാടിയിലൂടെയാണ് സ്നേഹയും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. മണ്ഡോദരി എന്ന കഥാപാത്രമായി സ്നേഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയപ്പോള്‍ ലോലിതന് എന്ന വേഷത്തിലാണ് ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍ മറിമായം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഇരുവരും വിവാഹത്തെ കുറിച്ചുള്ള വെളിപ്പെടുത്തലും നടത്തി. ഇതോടെ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി.
Post Your Comments