CinemaGeneralLatest NewsMollywoodNEWS

കൂട്ടുകാരന് കൊച്ചായപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചത് ; ഐശ്വര്യയെ കുറിച്ച് മനസ് തുറന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍

തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്

മലയാളികളുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. ഞായാറാഴ്ച നടന്ന വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാകുന്ന കാര്യം പുറംലോകമറിയുന്നത്. ഐശ്വര്യയാണ് വധു എന്ന കാര്യം മാത്രമേ ആദ്യം വന്നുള്ളു. വിഷ്ണുവിന്റെ പ്രിയതമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഒടുവില്‍ ചീത്ത വിളിക്കാന്‍ ഒരു പെണ്ണില്ലെന്ന കുറവ് മാറിയിട്ടുണ്ടെന്ന് പറഞ്ഞ് വിഷ്ണു രംഗത്ത് എത്തിയിരുന്നു. ഫെബ്രുവരി രണ്ടിനാണ് വിഷ്ണുവിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹ വിശേഷങ്ങളും ഐശ്വര്യയെ കണ്ടെത്തിയതിനെ കുറിച്ചെല്ലാം തുറന്ന് പറയുകയാണ് താരം. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണു ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റേത് പ്രണയ വിവാഹമല്ലെന്ന് പറയുകയാണ് വിഷ്ണു. വളരെ നാളുകളായി വീട്ടുകാര്‍ കല്യാണാലോചനകളൊക്കെ കൊണ്ട് വരുന്നുണ്ടായിരുന്നു. തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. കുറച്ച് കൂടി സമാധാനമായി ജീവിച്ചിട്ട് പോരേ കല്യാണം എന്ന് ചിന്തിച്ചിരുന്നു. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, അവന് കൊച്ചായി. ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്.

പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകളില്‍ ഞാനും താല്‍പര്യം കാണിച്ചു തുടങ്ങി. അങ്ങനെയാണ് ഈ ആലോചന മുറുകിയത്. ഇതിനിടെ കൊച്ചിയിലെ പുതിയ വീടിന്റയെ പണിയൊക്കെ കഴിഞ്ഞു. ഡിസംബര്‍ പന്ത്രണ്ടിന് പുതിയ വീട്ടിലേക്ക് മാറും. കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ്സി കോച്ചിങിന് പോവുകയാണ്. ഫെബ്രുവരി രണ്ടിന് കോതമംഗലത്ത് വെച്ചാണ് വിവാഹം വിഷ്‌ണു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button