CinemaGeneralLatest NewsMollywoodNEWS

എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല, ജയറാമിനെ കാത്തിരിക്കാന്‍ പറ്റില്ലല്ലോ : മനസ്സ് തുറന്നു പാര്‍വതി

ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും

ജയറാം സിനിമയുടെ തിരക്കുകളിലേക്ക് മാറിയപ്പോള്‍ കുടുംബത്തിന്റെ ജോലി ഏറ്റെടുത്ത പാര്‍വതി തന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. ഉര്‍വശി ശോഭന തുടങ്ങിയ മുന്‍നിര നായികമാരെ പോലെ ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നായിക മുഖമായിരുന്നു പാര്‍വതി. ജയറാം പാര്‍വതി കോമ്പിനേഷന്‍ നിരവധി സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. ജീസ് വിജയന്‍ സംവിധാനം ചെയ്ത ഘോഷയാത്ര എന്ന ചിത്രത്തിലാണ് പാര്‍വതി അവസാനമായി അഭിനയിച്ചത്.

മാതൃഭൂമിയുടെ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

‘ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ. സിനിമാ ഫീല്‍ഡിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതുമാണ്. അങ്ങനെ എല്ലാം തന്നെതാന്‍ ചെയ്തു ശീലിച്ചു. മക്കള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോഴൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. അത് ഞാന്‍ ജയറാമിനോട് പറഞ്ഞു ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമിലല്ലോ. അപ്പോള്‍ അത് എങ്ങനെ പരിഹരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതം അങ്ങനെയാണ്.പക്ഷെ ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്കിതൊക്കെ ചെയ്യാന്‍ പറ്റും എന്നൊരു ആത്മവിശ്വാസം കിട്ടി’.

shortlink

Related Articles

Post Your Comments


Back to top button