
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാഷി സിദ്ദിഖി അന്തരിച്ചു. 26 വയസ്സായിരുന്നു. ശനിയാഴ്ച പുനൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ് എട്ട് വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു ഇവർ.
പതിനെട്ടാമത്തെ വയസ്സിലായിരുന്നു ശ്യാമയ്ക്ക് സ്താനാർബുദം പിടിപെടുന്നത്. പിന്നീട് ക്യാൻസറിനോടുളള ശക്തമായ പോരാട്ടമായിരുന്നു. ചികിത്സയ്ക്കെടുവിൽ അസുഖം സുഖം പ്രാപിച്ച് ജീവിതത്തിലേയ്ക്ക് തിരികെ വന്നിരുന്നു ശ്യാമ.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ശ്യാമയുടെ 25ാം പിറന്നാൾ. സഹോദരിയുടെ ക്യാൻസർ രോഗത്തെ കുറിച്ചും പോരാട്ടത്തെ കുറിച്ചും സിദ്ദിഖ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. “എന്റെ സഹോദരിക്ക് 18 വയസ്സുള്ളപ്പോൾ സ്തനാർബുദം കണ്ടെത്തി. എന്നാൽ അവളുടെ ഇച്ഛാശക്തിയും ധൈര്യവുമാണ് എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അതിജീവനത്തിലേയ്ക്ക് നയിച്ചത്. അവൾക്ക് ഇന്ന് 25 വയസ്സ് തികയുന്നു, ഇപ്പോഴും പോരാടുകയാണ്- ഇങ്ങനെയായിരുന്നു താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ. ഞയറാഴ്ച ഉത്തർപ്രദേശിലെ ബുദ്ധാനയിൽ വെച്ച് ശവസംസ്കാരം നടന്നു.
Post Your Comments