യുവ നടന്‍ ഷെയ്ൻ നിഗവും നിർമാതാക്കളുമായുള്ള പ്രശ്നത്തിൽ താര സംഘടനയായ അമ്മയിൽ ഭിന്നത. സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്ന നിലപാടിലാണ് നിര്‍വാഹകസമിതിയിലെ ഒരു വിഭാഗം. വിഷയങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്ന് നിര്‍വാഹകസമിതിയംഗം ഉണ്ണി ശിവപാല്‍ പ്രമുഖ മാധ്യമാത്തിനോടു പ്രതികരിച്ചു.
അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടൻ സിദ്ദിഖും ഷെയ്നുമായി സംസാരിച്ചിരുന്നു. ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം.
Post Your Comments