ബലാത്സംഗ പ്രതികളെ തെലുങ്കാന പോലീസ് വെടിവച്ചുകൊന്ന സംഭവത്തെക്കുറിച്ചു നടൻ ടോവിനോ ഇട്ട കമെന്റിനെ ട്രോളി മലയാളികൾ. സംഭവത്തിൽ നിരവധി സിനിമാ പ്രവര്‍ത്തകരും മറ്റും പോലീസ് നടപടിയെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. മലയാളത്തിൽ നിന്നും ഇതുവരെ, ശ്രീകുമാരന്‍ തമ്ബി, സുരഭി, അജു വര്‍ഗീസ്, ജയസൂര്യ എന്നിവർ പോലീസിനെ പിന്തുണച്ചു സമൂഹമാധ്യമങ്ങളിൽ കുറിപ്പിറക്കിയിരുന്നു.
അതേസമയം, നടൻ ടോവിനോയും പൊലീസുകാരെ പിന്താങ്ങിക്കൊണ്ടുള്ള ‘നീതി നടപ്പിലാക്കപ്പെട്ടു’ എന്ന അർഥത്തിൽ ‘ജസ്റ്റിസ് സെർവ്ഡ്’ എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. പക്ഷെ, ടോവിനോയുടെ പ്രതികരണത്തെ മാത്രം ട്രോള്ളിക്കൊണ്ടാണ് മലയാളികൾ സ്വീകരിച്ചത്. ടോവിനോ നായകനായി അഭിനയിച്ച 2017ലെ മായാനദി, 2018ലെ കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളെ മുൻ നിർത്തിയാണ് ട്രോളുകൾ ഉയർന്നത്.
പോലീസിന്റെ അനീതിയും കടുത്തതുമായ നടപടികള്‍ മൂലം നീതി നിഷേധിക്കപ്പെട്ട ചെറുപ്പക്കാരനായാണ് രണ്ട് ചിത്രത്തിലും ടോവിനോ എത്തുന്നത്.
മായാനദി എന്ന ചിത്രത്തില്‍ വ്യാജ എന്‍കൗണ്ടര്‍ വഴിയാണ് ടോവിനോയുടെ കഥാപാത്രമായ മാത്തൻ കൊല്ലപ്പെടുന്നത്. കുപ്രസിദ്ധ പയ്യനില്‍ പോലീസ് നിരത്തുന്ന വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയാക്കപ്പെട്ട യുവാവ് നിയമ പോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ച് സ്വതന്ത്രനാവുന്നതാണ് കഥ.
‘സ്വന്തം സിനിമകളായ “ഒരു കുപ്രസിദ്ധ പയ്യ” നും “മായാനദി” യും താങ്കള്‍ ഒന്നുകൂടി കാണുന്നത് നന്നായിരിക്കും.’- എന്ന തരത്തിലുള്ള കമന്റുകള്‍ ആണ് ടോവിനോ പ്രതികൂലിച്ചു കൊണ്ട് മലയാളികള്‍ ഇടുന്നത്. എന്നാൽ, താരത്തിന്റെ അഭിപ്രായത്തോട് യോജിച്ചു കൊണ്ടും നിരവധി പേര്‍ എത്തിയിരുന്നു.
Post Your Comments