GeneralLatest NewsMollywoodNEWS

ലെച്ചുവിന്റെ വിവാഹം നാളെ ; ഉപ്പുംമുളകിൽ മാസ് എന്‍ട്രിയോടെ മറ്റൊരു കഥാപാത്രം കൂടിയെത്തുന്നു

ലെച്ചുവിനെ കെട്ടാന്‍ പോവുന്ന ചെക്കന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഫോട്ടോ പോലും പുറത്ത് കാണിക്കാത്തതോടെ പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു.

ഉപ്പും മുളകും പോലെ കേരളത്തില്‍ തരംഗം സൃഷ്ടിച്ചൊരു ടെലിവിഷന്‍ പരമ്പര മറ്റൊന്നില്ലെന്ന് വേണം പറയാന്‍. നാല് വര്‍ഷത്തിന് മുകളിലായി സംപ്രേക്ഷണം തുടര്‍ന്ന വരുന്ന പരമ്പരയില്‍ വലിയൊരു വിശേഷം നടക്കാന്‍ പോവുകയാണ്. ലെച്ചുവിന്റെ വിവാഹമാണ് വൈകാതെ നടക്കുന്നത്. പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹക്കാര്യം സത്യമാണെന്ന് അറിയുന്നത്.

ലെച്ചുവിനെ കെട്ടാന്‍ പോവുന്ന ചെക്കന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഫോട്ടോ പോലും പുറത്ത് കാണിക്കാത്തതോടെ പ്രേക്ഷകരും കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ലെച്ചു തന്നെ തന്റെ ആവശ്യം അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. അങ്ങനെ പുതിയ എപ്പിസോഡില്‍ ലെച്ചുവിന്റെ വരനെയും കാണാമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര വീട്ടില്‍ പോയപ്പോഴായിരുന്നു കുടുംബത്തില്‍ കല്യാണം നടക്കാന്‍ പോവുന്ന കാര്യം ബാലു വെളിപ്പെടുത്തിയത്.

ആയിരാമത്തെ എപ്പിസോഡിലാണ് ലെച്ചുവിന്റെ വിവാഹം കാണിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഒരു ദിവസം മാത്രം അവശേഷിക്കുന്നുള്ളു. ഞായാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നത് ലെച്ചുവിന്റെ വിവാഹമായിരിക്കും. അങ്ങനെ എങ്കില്‍ ഇന്നത്തെ എപ്പിസോഡില്‍ വിവാഹം ഉറപ്പിക്കാനായി ചെക്കന്റെ വീട്ടുകാര്‍ വരുന്നതും ലെച്ചുവും വരനും തമ്മില്‍ നേരില്‍ കാണുന്നതാണെന്നും വ്യക്തമായിരിക്കുകയാണ്.

എന്നാല്‍ ചെക്കന്‍ വരുന്നതിന് മുന്‍പ് മറ്റൊരാള്‍ കൂടി ഉപ്പും മുളകിലേക്കും എത്തിയിരിക്കുകയാണ്. ബാലുവിനെ മര്യാദപടിപ്പിക്കാന്‍ കല്യാണ വീട്ടിലേക്ക് രാജേന്ദ്രന്റെ മാസ് എന്‍ട്രി എന്നും പറഞ്ഞ് പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്. നടന്‍ ഷോബി തിലകനാണ് രാജേന്ദ്രനായി എത്തിയിരിക്കുന്നത്. സാധാരണ ആരെയും പേടി ഇല്ലാത്ത ബാലുവിന് ലേശം ദേഷ്യക്കാരനായ രാജേന്ദ്രനെ പേടിയാണെന്നുള്ള കാര്യം പ്രമോയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. കറുത്ത നിറമുള്ള അംബാസിഡര്‍ കാറില്‍ മാസ് ആയിട്ടായിരുന്നു രാജേന്ദ്രന്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button