CinemaGeneralLatest News

താൻ ഗർഭിണിയാണെന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി

“ആശയങ്ങളും വസ്തുക്കളും മനോഹരമാണ്, പക്ഷെ, എന്തിനാണ് അതിനെ കേവലം ശാരീരികതയിലേക്ക് പരിമിതപ്പെടുത്തുന്നത് ?”,

താൻ ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി സമൂഹമാധ്യമത്തിലെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് നടി കല്‍ക്കി കോച്‍ലിന്‍. ഇസ്രായേലി പിയാനിസ്റ്റായ ഗയ് ഹേഷ്ബര്‍ഗുമായി കൽക്കി പ്രണയത്തിലായിരുന്നു. എന്നാൽ, കൽക്കി വിവാഹിതയാകാതെ തന്നെ ​ഗർഭം ധരിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ആക്ഷേപങ്ങളും പരിഹാസങ്ങളും വിമര്‍ശനങ്ങളും ട്രോളുകളുമെല്ലാം ഉയർന്നിരുന്നു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം കൽക്കി ആദ്യം വെളിപ്പെടുത്തിയിരുന്നത്. അതേസമയം, ഇപ്പോൾ എട്ടുമാസം പൂർ‌ത്തിയായ താരം മറുപടിയെന്ന തരത്തിൽ സോഷ്യൽമീഡിയയിലൂടെ തന്റെ നിറവയർ ചിത്രം പങ്കുവച്ചിരിക്കുകയാണ്.


ഒരു മാസികയ്ക്ക് വേണ്ടി എടുത്ത ഫോട്ടോഷൂട്ടിലായിരുന്നു നിറവയർ പ്രദർശിപ്പിച്ച് കൽക്കി എത്തിയത്. “എന്റെ ജോലിയിലൂടെയാണ് ഞാൻ അറിയപ്പെടുന്നത്. അതുകൊണ്ട്, എനിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ജോലിയെ അനുവദിക്കുക”, “ആശയങ്ങളും വസ്തുക്കളും മനോഹരമാണ്, പക്ഷെ, എന്തിനാണ് അതിനെ കേവലം ശാരീരികതയിലേക്ക് പരിമിതപ്പെടുത്തുന്നത് ?”,

“നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല. ആളുകൾ എന്റെ ചിരിയും കണ്ണിന് താഴെയുള്ള ചുളിവുകളും കാണണം, അവയെല്ലാം പ്രായത്തിനും അനുഭവത്തിനുമൊപ്പം ശക്തിപ്പെടുകയാണ്”, തുടങ്ങിയ അടിക്കുറിപ്പുകളോടുകൂടിയായിരുന്നു കൽക്കി സ്വന്തം നിറവയർ ചിത്രങ്ങൾ പങ്കുവച്ചത്.


നടി രാധിക ആപ്തെയും കൽക്കിയെ പിന്തുണച്ച് ഇപ്പോൾ രം​ഗത്തെത്തിയിട്ടുണ്ട്. രാധികയും കൽക്കിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്വന്തം പേജിലൂടെ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button