നടി എന്ന നിലയില്‍ ഭാമയ്ക്ക് മലയാളത്തില്‍ നിരവധി നല്ല വേഷങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ ലഭിച്ചത്. ലോഹിതദാസ് മലയാളത്തിനു സമ്മാനിച്ച ഭാമ സിനിമയുടെ തിരക്കുകളില്‍ നിന്നൊക്കെ മാറി കല്യാണ വധുവായി ചമഞ്ഞൊരുങ്ങുന്ന വേളയില്‍ ഏവര്‍ക്കും മാതൃയാക്കാവുന്ന ഒരു പ്രവൃത്തി ചെയ്തു കയ്യടി നേടുകയാണ്. താനും സഹോദരിയും ചേര്‍ന്ന് അമ്മയുടെ പേരില്‍ പണം നിക്ഷേപിച്ചെന്നും അമ്മയ്ക്ക് അതിന്റെ എടിഎം കാര്‍ഡ് കൈമാറിയെന്നും ഭാമ പറയുന്നു. പ്രായമാകുമ്പോള്‍ അമ്മയ്ക്ക് ഞങ്ങളോട് പണം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുതെന്നും അതിനാലാണ് ഇങ്ങനെയൊരു കാര്യം ചെയ്തതെന്നും വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഭാമ പങ്കുവയ്ക്കുന്നു.
‘ഞങ്ങള്‍ അമ്മയും മക്കളും ഇമോഷണലി ഒരുപാട് ഡിപ്പന്റന്റ് ആണ്. ഫിനാന്‍ഷ്യലി ഇന്റിപ്പെന്റന്റും. അത് ആദ്യമേ തീരുമാനിച്ചതായിരുന്നു. സാമ്പത്തിക കരുത്തുണ്ടെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാനാകുമെങ്കില്‍ അത് വലിയൊരു അഭിമാനമാണ്. ഞാനും ചേച്ചിമാരും അങ്ങനെ വിശ്വസിച്ചിരുന്നു. അമ്മയും അങ്ങനെയാകണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അത് കൊണ്ട് കുറച്ചു പണം അമ്മയുടെ പേരില്‍ നിക്ഷേപിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാനും ചേച്ചിമാരും തീരുമാനിച്ചു. അതിന്റെ എടിഎം കാര്‍ഡും അമ്മയ്ക്ക് നല്കി. സ്വന്തം ആവശ്യത്തിനുള്ള തുക മറ്റാരോടും ചോദിക്കാതെ സ്വന്തമായി അമ്മ സ്വൈപ്പ് ചെയ്തെടുക്കുന്നത് അഭിമാനമുള്ള കാര്യമല്ലേ. പ്രായമാകാകുമ്പോള് അമ്മയ്ക്ക് ഞങ്ങളോട് പണം ചോദിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്’.
Post Your Comments