GeneralLatest NewsMollywood

നട്ടെല്ലുള്ള, ആ നിയമപാലകനു.. നന്ദി സാര്‍; നടി മായാ മേനോന്‍

ഇര'-യ്ക്ക് കിട്ടാത്ത ഒരു മനുഷ്യാവകാശവും ഒരു കുറ്റവാളിയ്ക്കും കിട്ടേണ്ട.. കാരണം ഇത് നിയമവാഴ്ചയുള്ള രാജ്യമല്ല, നിയമ വീഴ്ച്ച മാത്രമുള്ള നരകമാണ്

വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിലെ നാലു പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് വലിയ ചര്ച്ചയാകുകയാണ്. ഈ വിഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉയരുന്ന സമയത്ത് ഉറുമ്ബിനെ പോലും നോവിക്കാന്‍ ആഗ്രഹിക്കാത്ത താന്‍ ഇന്ന് മറ്റനേകം സ്ത്രീകള്‍ക്കൊപ്പം സന്തോഷിച്ചുവെന്ന് നടി മായാ മേനോന്‍ പറയുന്നു. പ്രതികളെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയ സജ്ജനാര്‍ എന്ന അച്ഛന്റെ മനസ്സുള്ള ആ തെലുങ്കാന പോലീസ് ഓഫീസര്‍ക്ക് പ്രത്യേക നന്ദിയെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

മായ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുറേ നാളുകള്‍ക്ക് ശേഷം, ഇന്ന് രാവിലെ, വളരെ സന്തോഷം തോന്നി. സത്യത്തില്‍ ഒരു ഉറുമ്ബിനെ പോലും, നോവിക്കുന്നത് ഇഷ്ടമില്ലാത്ത, മനസ്സിനുടമയായ ഞാന്‍ ഇന്ന് 4 നരാധമന്മാരുടെ ദുര്‍മരണത്തിന്റെ വാര്‍ത്ത കേട്ട്, മറ്റനേകം സ്ത്രീകളുടെ, സഹോദരിമാരുടെ, അമ്മമാരുടെ ഒപ്പം വളരെയധികം സന്തോഷിച്ചു എന്ന് പറയാതെ വയ്യ….
കാരണം, നിത്യേന ഉറുമ്ബിന്റെ പോലും വിലയില്ലാതെ, നമുക്ക് ചുറ്റും അപമാനിക്കപ്പെട്ടും, ചവിട്ടിയരക്കപ്പെട്ടും, നിസ്സാരമായ പ്രണയം നിരസിക്കുന്നതിന്റെ പേരില്‍ വരെ ചുട്ടു ചാമ്ബലാക്കപ്പെട്ടും, ആസിഡ് അറ്റാക്ക് സഹിച്ചും, പലപ്പോഴും ജീവിച്ചിരിക്കുവാനുള്ള മൗലികാവകാശം പോലും നഷ്ടപ്പെട്ട്, ചത്തതിനൊക്കും വിധം നരകതുല്യ ജീവിതത്തിന്റെ ബാക്കിപത്രവുമായും ജീവിതത്തോട് മല്ലിട്ട് കഴിയുന്നവരും, മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് പോലും നീതി നടപ്പാക്കി കിട്ടാത്തവരായ അനേകമനേകം സഹോദരി മാരുടെ, പെണ്‍കുട്ടികളുടെ, അമ്മമാരുടെ ഒക്കെ ആത്മാവിന്റെ അലമുറകള്‍ക്കും, അവരുടെ മാതാ പിതാക്കളുടെയും, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ നശിച്ച ദീനരോദനങ്ങള്‍ക്കും ഇടയിലാണ് ഒരു ദൈവദൂതനെപ്പോലെ അങ്ങിനെ തന്നെ പറയണം, വി സി സജ്ജനാര്‍ എന്ന യഥാര്‍ത്ഥ നട്ടെല്ലുള്ള, ആ നിയമപാലകന്റെ ഈ സത്കര്‍മ്മം.

അദ്ദേഹം ഇന്നത്തെ,വാര്‍ത്തയിലൂടെ,കൊണ്ട് തന്ന പ്രതീക്ഷ, പ്രത്യാശ എന്നിവ ചില്ലറയല്ല…നന്ദി..സര്‍. സജ്ജനാര്‍ എന്ന അച്ഛന്റെ മനസ്സുള്ള ആ തെലുങ്കാന പോലീസ് ഓഫീസര്‍ക്ക്.. നീതിനിര്‍വഹണം ഇങ്ങനെയാവണം എന്ന് ലോകത്തിന് മുഴുവന്‍ കാട്ടിത്തന്ന ആ മുതിര്‍ന്ന സഹോദരന്…, ഇനി മുതല്‍ എന്റെയും, മറ്റനേകം സ്ത്രീകളുടെയും പ്രാര്‍ത്ഥനയില്‍ അദ്ദേഹം ഉണ്ടാവും എന്നുറപ്പുണ്ട്.

അദ്ദേഹത്തിന്റെ പ്രവൃത്തി നിയമപരമോ, അല്ലയോ എന്നതിന് ഇവിടെ പ്രസക്തിയില്ല ; കാരണം, വിവിധതരം അപമാനങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും ദിവസേനയെന്നോണം വിധേയരായിക്കൊണ്ടിരിക്കുന്ന, ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഇവിടെ നീതി കിട്ടുന്നില്ല എന്നിരിക്കെ, അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് ജീവിച്ചിരിക്കുമ്ബോഴും, മരിച്ച ശേഷവും ഒരു തൃണത്തിന്റെ പോലും വിലയില്ല എന്നിരിക്കെ, യഥാര്‍ത്ഥ മനുഷ്യരായവര്‍ക്ക്, മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കുവാന്‍ കൂടി കഴിയാത്ത വിധമുള്ള ക്രൂരതകള്‍, അതും, ഇരകളുടെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രകോപനവും കൂടാതെ തന്നെ, ചെയ്തു കൂട്ടുന്ന ഇത്തരം നരാധമന്മാര്‍ക്ക് ഇത്രയെങ്കിലും,ശിക്ഷ കൊടുത്തില്ലെങ്കില്‍, പിന്നെഇവിടെ എന്തിനാണ് so called ഭരണഘടനയും, ഭരണകര്‍ത്താക്കളും നിയമവും, നിയമപാലകരും….? വെറും നോക്കു കുത്തികളായി നില്‍ക്കാനോ…?

പിന്നെ, നിഷ്‌കളങ്കരായ rape victims -ന് ലഭിക്കാത്ത മനുഷ്യാവകാശമൊന്നും ഇവിടെ അതിക്രൂരന്മാരും, ദുഷ്ട ബുദ്ധികളുമായ rapists /murderes-നും കിട്ടേണ്ട… മാത്രവുമല്ല, ഭരണഘടന പറഞ്ഞതാണെന്നും, നിയമത്തിലുള്ളതാണെന്നും പറഞ്ഞ് അത്തരം മഹാപാപികള്‍ക്ക് ജയിലില്‍, നമ്മള്‍ സാധാരണ മനുഷ്യര്‍, എന്തിന് ഇരകളുടെ മാതാപിതാക്കള്‍ വരെ കൊടുക്കുന്ന tax ഉപയോഗിച്ച്‌ ബിരിയാണിയും, മട്ടന്‍ കറിയും മറ്റും കൊടുത്തു, തീറ്റിപ്പോറ്റി, കൂടാതെ, ചെയ്ത മഹത്കാര്യത്തിന് തയ്യല്‍ മെഷീനും, പിന്നെ വേണമെങ്കില്‍ സര്‍ക്കാര്‍ ജോലിയും കൊടുത്തു അടുത്ത ഇരയെ ഉണ്ടാക്കുവാന്‍ വിടാനോ..?

So again BIG salute to Sajjanar sir & team

NB : അതായത് ‘ഇര’-യ്ക്ക് കിട്ടാത്ത ഒരു മനുഷ്യാവകാശവും ഒരു കുറ്റവാളിയ്ക്കും കിട്ടേണ്ട.. കാരണം ഇത് നിയമവാഴ്ചയുള്ള രാജ്യമല്ല, നിയമ വീഴ്ച്ച മാത്രമുള്ള നരകമാണ്..??????

പിന്നെ, ഇത്രയും ക്രൂരമായി rape ചെയ്യാനും, മറ്റ് അതിഭീകരക്രൂരതകള്‍ക്കും, മനസ്സുള്ളവരുടെ പ്രായം പോലും, അതായത്, rapists minor ആണോ major ആണോ, എന്നൊന്നും നോക്കരുത്. ഒപ്പം ‘പ്രമുഖന്‍’ ആണോ എന്നും…..??????????

മായ മേനോന്‍.

shortlink

Related Articles

Post Your Comments


Back to top button