വെറ്റിനറി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തെലുങ്ക് യുവസംവിധായകൻ ഡാനിയേൽ ശ്രദ്‍വാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ലജ്ജിക്കുന്നുവെന്ന് താരത്തിന്റെ അമ്മ. സ്ത്രീകൾ രക്ഷയ്ക്കായി എപ്പോഴും കോണ്ടം കയ്യിൽ കൊണ്ടുനടക്കണമെന്നും കൊല്ലപ്പെടാതിരിക്കണമെങ്കിൽ റേപ്പിസ്റ്റുകളോട് സഹകരിക്കണമെന്നുമായിരുന്നു സംവിധായകന്റെ പരാമർശം.
ഡാനിയേലിന്റെ കുറിപ്പിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. അതിനു പിന്നാലെയാണ് മകനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും എല്ലാ സ്ത്രീകളോടുമായി അവൻ കൈകൂപ്പി മാപ്പ് പറയണമെന്നും ഡാനിയേലിന്റെ അമ്മ പറഞ്ഞത്.
റേപ്പ് ചെയ്യുന്നയാളുടെ ആ സമയത്തെ മൂഡും സമയവും അനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും സമ്മതം കൊടുത്തില്ലെങ്കിൽ ബലാത്സംഗം അല്ലാതെ മറ്റു വഴിയില്ലെന്നുമാണ് ഡാനിയേൽ പോസ്റ്റില്‍ പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ സംവിധായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയിരുന്നു.
Post Your Comments