ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് രാധിക ആപ്തെ. ബോള്‍ഡായ നിരവധി വേഷങ്ങളില്‍ അഭിനയിച്ച താരം ഒരു കാലത്ത് സെക്സ് കോമഡികള്‍ മാത്രം ചെയ്യാനേ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചിട്ടുള്ളൂവെന്ന് തുറന്നു പറയുകയാണ്. ‘ബദലാപുര്‍’ എന്ന ചിത്രത്തിലെ ഒരു സീനില്‍ താന്‍ ചെയ്ത കഥാപാത്രത്തെ ഒരാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്ബോള്‍ ബലമായി അയാള്‍ ഇരയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് പലരും സെക്സ് കോമഡി പ്രോജക്ടുകളുമായി തന്നെ സമീപിച്ചതെന്നും രാധിക പറയുന്നു. പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
”എനിക്കതിശയം തോന്നുന്നു. ഒരു ചിത്രത്തില്‍ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യന്‍ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിച്ചെടുത്തതു കണ്ട് ആ കഥാപാത്രം ചെയ്ത സ്ത്രീയ്ക്ക് സെക്‌സ് കോമഡികളിലേക്ക് ക്ഷണം ലഭിക്കുക. ഒരു ഹ്രസ്വചിത്രത്തിലും വിവസ്ത്രയാകുന്ന രംഗമുണ്ട്”. രാധിക പറഞ്ഞു.
“സ്ത്രീകളോട് മോശമായി പെരുമാറുന്നവരോട് തിരിച്ചും അതേ നാണയത്തില്‍ പെരുമാറാന്‍ കഴിയണം. പുരുഷന്മാരെപ്പോലെ സ്ത്രീ പെരുമാറണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. പക്ഷേ, സ്ത്രീകള്‍ ഒരിക്കലും പുരുഷനെപ്പോലെയാകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാടു ചിത്രങ്ങള്‍ എന്നെ അലോസരപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചാണെന്ന് കേട്ടാല്‍ സമത്വത്തെക്കുറിച്ചാണ് സംസാരമെന്നൊക്കെയാണ് പലരുടെയും അഭിപ്രായം. ഒരുപാടു വേദികളില്‍ ഇതു സംബന്ധിച്ച് എനിക്ക് ഭൂരിപക്ഷവുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. അത് തെറ്റോ, ശരിയോ, നല്ലതോ, ചീത്തയോ എന്നൊന്നും എനിക്കറിയില്ല” താരം പങ്കുവച്ചു
Post Your Comments