GeneralLatest NewsMollywood

മനപ്പൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി; ശ്രീകുമാരന്‍ തമ്പി

ഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു

ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കത്തിച്ച കേസിലെ പ്രതികള്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചു കൊന്നപൊലീസിനെ അഭിനന്ദിച്ച്‌ കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ലെന്നും ശ്രീകുമാരന്‍ തമ്പി സൂചിപ്പിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഹൈദരാബാദില്‍ യുവലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി … ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല.

shortlink

Related Articles

Post Your Comments


Back to top button