CinemaGeneralLatest NewsMollywoodNEWS

ചില നിലപാടുകള്‍ എടുക്കുമ്പോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും ; സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെ കുറിച്ച് രമ്യ നമ്പീശന്‍

ചില നിലപാടുകള്‍ എടുക്കുമ്പോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ

മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് രമ്യ നമ്പീശന്‍. ശക്തമായ നിലപാടുകളുടെ പേരില്‍ പലപ്പോഴും രമ്യ വാര്‍ത്തകളില്‍ നിറയാറുണ്ട്. അഭിനയത്തിന് പുറമേ നൃത്തവും പാട്ടുകളുമൊക്കെ നടിയുടെ കൈയിലുണ്ട്. നിരവധി ചിത്രങ്ങളിൽ പിന്നണി ഗായികയായും രമ്യ നമ്പീശൻ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ രമ്യ നമ്പീശന്റെ ഏറ്റവും പുതിയ പാട്ട് പുറത്ത് വന്നിരിക്കുകയാണ്.

രമ്യയുടെ കീഴില്‍ പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്ത് വന്നത്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് താരം.

ചില നിലപാടുകള്‍ എടുക്കുമ്പോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം നിലപാടുകള്‍ എടുക്കുന്നത്. അതിന് ശേഷം സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് അവസരം ലഭിച്ചത്. സുഹൃത്തുക്കള്‍ വലിയ പിന്തുണ നല്‍കിയിരുന്നു. വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരുമെന്നും രമ്യ നമ്പീശന്‍ പറയുന്നു.

താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്ന് തുടങ്ങിയതായി എനിക്ക് തോന്നുന്നു. സംഘടനയില്‍ കുറച്ച് കൂടെ ജാഗ്രതയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. താനിപ്പോള്‍ സംഘടനയില്‍ അംഗമല്ല. എന്നാല്‍ പുറത്ത് നിന്ന് നോക്കുമ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നുന്നുണ്ട്. തങ്ങള്‍ സുരക്ഷിതരാണ് എന്ന് പുതിയ അഭിനേതാക്കാള്‍ പറയുന്നതായി കേള്‍ക്കുന്നു എന്നും രമ്യ പറയുന്നു.

കഴിഞ്ഞ ദിവസമാണ് രമ്യയുടെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തത്. രമ്യ നമ്പീശന്‍ എന്‍കോര്‍ ടീമിന്റെ ആദ്യ വീഡിയോ ഗാനമായ കു ഹു കു പുറത്തിറക്കിയിരുന്നു. രമ്യയുടെ ശബ്ദത്തിലാണ് പുതിയ പാട്ട് പുറത്ത് വന്നത്. വയനാട്ടിലെ നാട്ടിന്‍പുറങ്ങളില്‍ കേട്ട കമ്പളപ്പാട്ട് എന്ന ഗാനരൂപമാണ് റിക്രീയേറ്റ് ചെയ്ത് രമ്യയും കൂട്ടരും പുറത്ത് എത്തിച്ചത്. ലവ് ഫോര്‍ വയനാട് എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു പാട്ട് അവതരിപ്പിച്ചത്. പാട്ട് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button