CinemaGeneralLatest NewsMollywoodNEWS

പുരുഷൻമാർ ഉപയോഗിക്കുന്ന പെർഫ്യൂമാണ് ഏറെ ഇഷ്ട്ടം; കാരണം പറഞ്ഞ് ബോളിവുഡ് താരപുത്രി

പുരഷൻമാരുടെ പെർഫ്യൂം സ്ത്രീകളുടെ പെർഫ്യൂമിനൊപ്പം ചേർത്ത് താൻ ഉപയോഗിക്കാറുണ്ടെന്നും ജാൻവി പറ‍ഞ്ഞു

പുരുഷൻമാർ ഉപയോഗിക്കുന്ന പെർഫ്യൂം തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറയുകയാണ് ബോളിവുഡ് താരം ജാൻവി കപൂർ. പുരഷൻമാരുടെ പെർഫ്യൂം സ്ത്രീകളുടെ പെർഫ്യൂമിനൊപ്പം ചേർത്ത് താൻ ഉപയോഗിക്കാറുണ്ടെന്നും ജാൻവി പറ‍ഞ്ഞു. ഒരു പെർഫ്യൂം കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജാൻവി.

“പപ്പ ഉപയോഗിക്കുന്ന പെർഫ്യൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടിക്കാലത്ത് ഞാൻ പപ്പയുടെ റൂമിലെ ഷെൽഫില്‍ നിന്ന് അദ്ദേഹം ഉപയോഗിക്കുന്ന പെർഫ്യൂം എടുക്കാറുണ്ട്. കാരണം, ആണുങ്ങൾ ഉപയോഗിക്കുന്ന പെർഫ്യും എനിക്ക് ഭയങ്കര ഇഷ്ടമാണ്. രാത്രി ആരും കാണാതെ ആണുങ്ങളുടെ പെർഫ്യും ബോട്ടിലെടുത്ത് സ്ത്രീകളുടെ പെർഫ്യൂമുമായി കലർത്തും. നല്ല സുഗന്ധം ലഭിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്.” ജാൻവി പറഞ്ഞു.

shortlink

Post Your Comments


Back to top button