തമിഴക സിനിമ ലോകത്തും ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലും വരെ സ്വാധീനം ചെലുത്തും വിധം ഉയർന്ന വനിതായാണ് ജയലളിത. അധികാരത്തിൽ ഉള്ളപ്പോൾ പല സാമ്പത്തിക ക്രമക്കേടിന്റെയും പേരിൽ ആരോപണങ്ങൾ നേരിട്ടെങ്കിലും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു ശക്തയായ പെൺപോരാളിയായി ജയലളിത നിലകൊണ്ടു. തമിഴക മക്കൾ, അമ്മ എന്നാണ് അവരെ അഭിസംബോധന ചെയ്യുന്നത്.
മരണത്തിന് ശേഷം, മൂന്ന് സംവിധായകരാണ് ജയലളിത ജീവിതം ആസ്പദമാക്കി സൃഷ്ടികൾ നടത്തുന്നത്.
ഇതിൽ, പ്രമുഖ സംവിധായകൻ ഗൗതം മേനോന്‍ ഒരുക്കുന്നത് ഒരു വെബ് സീരീസാണ്, പേര് ‘ക്വീന്‍’. സീരീസിന്റെ ഔദ്യോഗിക ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിലെ ശിവകാമി കഥാപാത്രത്തിലൂടെ അന്തർദേശീയ തലത്തിൽ പ്രതിഭ തെളിയിച്ച രമ്യ കൃഷ്ണനും അനിഘയുമാണ് ജയലളിതയായി ചിത്രത്തില്‍ എത്തുന്നത്. എം.ജി.ആറായി അഭിനയിക്കുന്നത് മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രജിത്താണ്.
ട്രെയിലറിലെ ദൃശ്യങ്ങളിൽ ഗംഭീരൻ പ്രകടനങ്ങളും ഷോട്ടുകളും കാണാം.
അനിഘ ജയലളിതയുടെ ബാല്യകാലം അവതരിപ്പിക്കുമ്പോള്‍ കൗമാരം അവതരിപ്പിക്കുന്നത് അഞ്ജന ജയപ്രകാശാണ്.
രേശ്മ ഗടാലയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.
ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എംജിആറിന്റെ മരണ ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് സീരീസ് പറയുന്നത്. വീഡിയോ ആപ്ലീക്കേഷനായ എം എക്‌സ് പ്ലെയര്‍ ആണ് നിര്‍മാണം.
Post Your Comments