ഗാന ശ്രോതാക്കളുടെ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച അതുല്യ സംഗീത സംവിധായകന് ജോണ്സണ് സത്യന് അന്തിക്കാട് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സത്യന് അന്തിക്കാട് ചിത്രങ്ങളിലെ ജോണ്സണ്-കൈതപ്രം ടീം മലയാളി ഗാനസ്വാദകരുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന മനോഹര കോമ്പിനേഷനാണ്. തന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള ജോണ്സണ് എന്ന അതുല്യ പ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രസകരമായ ഒരു സംഗതി ഓര്‍ത്തെടുക്കുകയാണ് സത്യന് അന്തിക്കാട്.
ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ നിന്ന്
‘ജോണ്‍സണും ഞാനുമായി വല്ലാത്ത ഒരു മാനസിക അടുപ്പം ഉണ്ടായിരുന്നു.. എനിക്ക് എന്തും പറയാനുള്ള ഫ്രീഡം അദ്ദേഹം തരുമായിരുന്നു. പക്ഷെ ഒരിക്കല്‍ സംഗീതവുമായി ബന്ധപ്പെട്ടു ഞാന്‍ അദ്ദേഹത്തോട് ഒരു കാര്യം ചോദിച്ചപ്പോള്‍ എന്നോട് തിരിച്ചു പറഞ്ഞ മറുപടി ഏറെ രസകരമായിരുന്നു. ഞാന്‍ ജോണ്‍സണോട് ഒരിക്കല്‍ പറഞ്ഞു ‘നിങ്ങള്‍ പുതിയ ഇന്സ്ട്രമന്സൊക്കെ പാട്ടില്‍ ഉപയോഗിക്കണമെന്ന്’, ജോണ്‍സന്റെ തിരിച്ചുള്ള മറുപടി ഇതായിരുന്നു. ‘നിങ്ങളോട് ഷാജി കൈലാസിനെ പോലെ സിനിമ ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യുമോ? അത് പോലെയാണ് എനിക്കും എനിക്ക് എന്റെ രീതിയിലുള്ള സംഗീതമുണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ രീതിയിലുള്ള സിനിമയും’
Post Your Comments