സോഷ്യല്‍ മീഡിയയില്‍ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ നിയമ നടപടിയ്ക്കൊരുങ്ങി യുവനടി രമ്യ പാണ്ഡ്യന്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നീല സാരിയുടുത്ത് വീടിന്റെ ടെറസിന് മുകളില്‍ നിന്നുകൊണ്ടുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളില്‍ നിന്നും മറ്റും അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്.
തന്റെ അക്കൗണ്ടിലൂടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രമ്യ ഷെയര്‍ ചെയ്തിരുന്നു. ഗ്ലാമറസ് ആവാനുള്ള ശ്രമത്തിലാണോ താരമെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഒരു വശത്ത ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ചത്. അര്‍ധനഗ്നയായി നില്ക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രങ്ങള്‍. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടി നിയമ നടപടിയ്ക്കൊരുങ്ങിയത്.
തന്റെ അശ്ലീല ചിത്രങ്ങളുണ്ടാക്കി വ്യാജ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു എന്നാണ് താരത്തിന്റെ പരാതി. തന്റെ പേരില്‍ ഏതെങ്കിലും അക്കൗണ്ട് കാണുകയാണെങ്കില്‍ അത് തന്നെ അറിയിക്കണമെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു.
Post Your Comments