‘സമ്മാ കിഴി…’ എന്ന ഗാനത്തിലൂടെ വലിയ സ്വീകാര്യതയാണ് സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രം ദർബാറിന് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പുതിയ വാർത്തയിൽ കൂടി ദർബാർ ഇടം നേടുകയാണ്. സംഗീത ബോംബ് അനിരുദ്ധ് രവിചന്ദ്രന്റെ ഈണത്തിനു ശബ്ദം നല്കാൻ ട്രാൻസ്ജെൻഡേഴ്സിനെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിൽ ട്രാൻസ്ജെൻഡേഴ്സിനൊപ്പമുള്ള ഗാനം വരുന്നുണ്ട്, എന്നാൽ, ഈ ഗാനത്തിൽ മറ്റുള്ളവർ പാടുമ്പോൾ ഗാനത്തിന്റെ ആത്മാവ് നഷ്ടപ്പെടുകയാണെന്നും ആയതിനാലാണ് ട്രാന്സ്ജെന്ഡേഴ്സിനെ കൊണ്ടുതന്നെ ഗാനാലാപനം ചെയ്യിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. അനിരുദ്ധ് ഇതിനായി നിർബന്ധം പിടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പൈസ് ഗേൾസ് എന്ന ബാൻഡിലെ ഗായകരാണ് ചിത്രത്തിൽ പാടിയിട്ടുള്ളത്. ചന്ദ്രമുഖി, രചന, പ്രിയ എന്നീ ഗായകർക്കാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രത്തിൽ പാടാനുള്ള സുവർണാവസരം ലഭിച്ചത്.
എ ആർ മുരുഗദോസ് സംവിധാനം നിർവഹിക്കുന്ന ദർബാറിലെ ഓഡിയോ ലോഞ്ച് വലിയ ആകാംഷയോടുകൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്. ഡിസംബർ ഏഴിനാണ് പാട്ടുകൾ പുറത്തിറങ്ങുക.
അടുത്തവർഷം പൊങ്കലിനാണ് ദർബാർ തീയേറ്ററുകളിൽ എത്തുന്നത്.
Post Your Comments