വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചത്. ഒപ്പം അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും ദിവ്യ പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.
2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. അരുണ്‍ കുമാറാണ് ഭര്‍ത്താവ്. എന്‍ജിനീയറായ അരുണ്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് താമസിക്കുന്നത്. ദിവ്യ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്.
Post Your Comments