ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ വീണ്ടും നീളാൻ സാധ്യത. പരിഹാര ചർച്ചകൾക്കായി താരസംഘടനയായ അമ്മ വിളിച്ചു ചേർത്ത യോഗത്തിൽ ഷെയ്ന് പങ്കെടുക്കാൻ കഴിയില്ല എന്നതിനെ തുടർന്നാണ്, അവസാനിക്കാതെ ഈ പ്രശ്നം തുടരുന്നത്. ആദ്യം ഷെയിന്‍ നിഗവുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു അമ്മ ഭാരവാഹികൾ നിശ്ചയിച്ചിരുന്നത്.
എന്നാൽ, രാജസ്ഥാനത്തിലെ അജ്മീറിലാണ് ഷെയ്ൻ ഇപ്പോഴുള്ളത്. ഇനി ഷെയ്ൻ തിരികെ എത്തും വരെ യോഗം കൂടാൻ കഴിയാത്ത അവസ്ഥയിലാണ് അമ്മ.
ഒത്തുതീർപ്പിന് ഷെയിന്‍ സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ സാമൂഹ്യ കൂട്ടായ്മകളിൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് ചര്‍ച്ച ചെയ്യാമെന്ന ഉദ്ദേശത്തോടുകൂടെ അമ്മ മുന്നോട്ടു വരുന്നത്.
അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഷെയിന്‍ നിഗം സ്ഥലത്തില്ലാത്തതിനാല്‍ ചര്‍ച്ച നടക്കില്ല. ഷെയ്ൻ സഹകരിക്കാൻ തയാറായാൽ മാത്രമേ വിലക്ക് പുനഃപരിശോധിക്കാൻ നിർമാതാക്കളോട് ചർച്ച നടത്തുമെന്നാണ് അമ്മ വ്യക്തമാക്കിയത്. എന്നാൽ, പ്രശ്നത്തിന്
ഉടൻ പരിഹാരം ആവശ്യപ്പെട്ട് സംവിധായകരുടെ സംഘടനയായ ഫെഫ്ക കൂടി ‘അമ്മ’ക്കും നിർമ്മാതാക്കളുടെ സംഘടനയ്ക്കും കത്ത് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments