ആര് ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് തരംഗമായ കുളിസീനിന് രണ്ടാം ഭാഗം വരുന്നു. ഇത്തവണ കേന്ദ്രകഥാപത്രങ്ങൾക്ക് അൽപ്പം മാറ്റം ഉണ്ടാകും. സീതയായി വന്ന് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാസികയും സംവിധായകന് ജൂഡ് ആന്റണിയും ആണ് ഇത്തവണ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക.സിനിമാ താരം അല്‍താഫ് മനാഫും ചിത്രത്തിലുണ്ട്.
സീത പരമ്പരയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വീണ്ടും കാണാൻ ആകുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ ഞങ്ങളുടെ സീത ചേച്ചിയ്ക്ക് ഇന്ദ്രേട്ടൻ മതിയാരുന്നു എന്നും ആവശ്യം ഉയർന്നുണ്ട്. എന്തായാലും സീത ചേച്ചി കൈവയ്ക്കുന്ന സീൻ അല്ലെ മോശമാകാൻ തരമില്ല. ഏത് കുളിസീനായാലും കൊടുക്കുന്ന വേഷം പൂർണ്ണമായി ഏറ്റെടുത്ത് ജീവിച്ച് കാണിക്കുന്ന പ്രിയ ചങ്കിന്റെ ഈ കുളിസീനിന് ഒരായിരം ആശംസകൾ മുത്തേയെന്നാണ് ചില ആരാധകർ പ്രതികരിക്കുന്നത്.
യൂട്യൂബില്‍ വൻ തരംഗം സൃഷ്ടിച്ച ഷോര്‍ട്ട് ഫിലിമായിരുന്നു കുളിസീൻ . ഇതിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ആണ് ചിത്രത്തിന് രണ്ടാം ഭാഗംവരുന്നത്. മറ്റൊരു കടവില്‍’ എന്ന പേരിലാണ് രണ്ടാം ഭാഗം പ്രേക്ഷകർക്ക് മുൻപിൽ എത്തുക.
അതേസമയം ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ജൂഡ് ആന്റണി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് വളരെ രസകരമായ ക്യാപ്ഷ്യനോടെയായിരുന്നു. മികച്ച പ്രതികരണമാണ് ഇപ്പോൾ ഇതിന് ലഭിക്കുന്നത്. ‘ജൂഡ് ആന്തണി ജോസഫ് ചൂടന്‍ ആണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ‘Jude Anthany Joseph HOT’ എന്ന് യൂട്യുബില്‍ അടിച്ചാല്‍ കിട്ടാന്‍ പോകുന്ന ഐറ്റത്തിന്റെ first look poster ഇതാണ്”, എന്ന് ജൂഡ് പറയുന്നു.
Post Your Comments