മലയാള സിനിമയെ ചിരിയുടെ വസന്തമാക്കി മാറ്റിയ നടിയായിരുന്നു കല്പന. 2016 ജനുവരിയില്‍ പെട്ടെന്നൊരു മരണത്തിലൂടെ മലയാള സിനിമയ്ക്ക് തീരാനഷ്ടം നല്കി കൊണ്ടായിരുന്നു കല്പന പോയത്. ഹാസ്യ വേഷങ്ങളെ അതിന്റെ തന്മയത്തോടെ കൈകാര്യം ചെയ്യാന്‍ കല്പനയ്ക്ക് കഴിയുന്നത് പോലെ മലയാളത്തില്‍ മറ്റൊരു നടിമാര്‍ക്കും കഴിയില്ല. കല്പന പോയ കുറവ് നികത്താന്‍ പറ്റില്ലെങ്കിലും ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കല്പനയുടെ മകള്‍
ശ്രീമയി അഭിനയരംഗത്തേക്ക് എത്തിരിക്കുകയാണ്. കിസ്സ എന്ന ചിത്രത്തില്‍ നായികയായാണ് ശ്രീമയി അഭിനയ രംഗത്തേക്ക് എത്തുന്നത്.
നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിറാക്കിള്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് നിര്‍വ്വഹിക്കുന്നു. വിഷ്ണു രവി തിരക്കഥയും സംഭാഷണവുമൊരുക്കുന്നു.
Post Your Comments