യുവ നടൻ ഷെയ്ന്‍ നിഗം വിഷയത്തിൽ പുതിയൊരു വഴിത്തിരിവ്. ഷെയ്ൻ ചിത്രത്തിലേക്ക് തിരിച്ചു വരണമെന്നും, ഈ ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്നും ‘വെയിൽ’ സംവിധായകൻ ശരത് മേനോന്‍. തനിക്ക് ഷെയ്‌നോട് യാതൊരു വിരോധവുമില്ല, ഷെയ്ൻ തിരിച്ചു വരണം, ‘വെയിലി’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം ശരത് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ശരത് ഫെഫ്കയ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.
ഷെയ്‌നിനോട് പകയൊന്നുമില്ല, പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് മാത്രമാണ് താന്‍ ചിന്തിക്കുന്നത്,
ഷെയ്‌നിന്റെ ഭാഗത്ത് നിന്നും സിനിമ നടക്കണമെന്ന് തന്നെയാണ് പ്രതികരണം, ഫെഫ്കയും കൂടെ നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആയതിനാല്‍ സിനിമ നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ശരത് പ്രതീക്ഷ പ്രകടിപ്പിച്ചു. ആറ് വര്‍ഷത്തെ സ്വപ്‌നവും അധ്വാനവുമാണ് ഈ ചിത്രം. നടന്നു പോയതൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും സംവിധായകൻ വ്യക്തിക്കുകയും ചെയ്തു.
“ഇപ്പോഴത്തെ വിവാദങ്ങളൊന്നും വെയിലിനെ ബാധിക്കില്ല. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കും. ഈ വിവാദങ്ങള്‍ ഒക്കെ ഇല്ലാതാകുകയും ചെയ്യും. വ്യക്തികളെല്ലാം ജീവിതത്തിലല്ലേ, സിനിമയില്‍ കഥയും കഥാപാത്രങ്ങളുമാണ്. നമ്മള്‍ സ്‌നേഹിക്കുന്നതും ആസ്വദിക്കുന്നതും അവരെയാണ്,” ശരത് പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ ഒരു ഔദ്യോഗിക പ്രതികരണവും ഷെയ്‌ന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Post Your Comments