അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ആടുജീവിതം, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് നടൻ പൃഥ്വിരാജ്. ഇതിൽ സുരാജ് വെഞ്ഞാറമൂടുമൊത്ത് അഭിനയിക്കുന്ന ചിത്രം ഡ്രൈവിംഗ് ലൈസൻസ് നിർമ്മിക്കുന്നതാകട്ടെ പ്രിത്വി ഭാര്യ സുപ്രിയയുമാണ്. സിനിമ തിരക്കുകൾക്കിടയിൽ പെട്ടുപോയ ഭർത്താവുമൊത്തുള്ള സുപ്രിയയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ വിശേഷമാകുന്നത്. ചിത്രീകരണത്തിന് വേണ്ടി കട്ട താടിയിലിരിക്കുന്ന ഭർത്താവിനെ വളരെയധികം മിസ്സ് ചെയ്യുന്നതായാണ് സുപ്രിയ കുറിച്ചത്.
എന്നാൽ, കുറച്ചു സമയത്തിന് ശേഷം എത്തിയ സൂപ്പർ താരം ജയസൂര്യയുടെ കമന്റ് ആണ് സംഭവം ആകെ തമാശയാക്കിയത്. ‘ഡാ താടി കൊരങ്ങാ’ എന്നാണ് തൊട്ടു താഴെ ജയസൂര്യ കമന്റ് ചെയ്തത്. ഉടനെ തന്നെ ആരാധകരും സംഗതി ഏറ്റെടുക്കുകയായിരുന്നു. ആയിരത്തിനു മുകളിൽ ലൈക്സ് ആണ് ഈ കമന്റിനു മാത്രം ലഭിച്ചത്. ‘കൂടണ്ടേ’ എന്നായിരുന്നു ജയസൂര്യയുടെ കമന്റിന് പൃഥ്വിരാജ് ഇട്ട മറുപടി.
Post Your Comments