BollywoodCinemaLatest NewsNEWS

എല്ലാ ക്രിമിനൽ കേസുകളിൽ നിന്നും ഒറ്റരാത്രികൊണ്ട് ഒഴുവാക്കപ്പെട്ട പ്രശസ്ത ബോളിവുഡ് നടൻ

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ഗുജറാത്തിലും ബീഹാറിലുമായാണ് സൽമാനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ഹിന്ദു ഉത്സവമായ നവരാത്രിയെ 'ലവ് രാത്രി' എന്ന് വിളിക്കുകയായിരുന്നു വെന്ന് ഒരുകൂട്ടർ ആരോപണങ്ങളുമായി രംഗത്ത് വന്നതിനെ തുടർന്ന്, ചിത്രത്തിന്‍െറ പേര് പിന്നീട് 'ലവ് യാത്രി' എന്നാക്കി മാറ്റിയിരുന്നു.

പ്രശസ്ത ബോളിവുഡ് നടൻ സൽമാൻ ഖാൻറെ മേൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന എല്ലാ എഫ് ഐ ആർ/ക്രിമിനല്‍ പരാതികളും കേസുകളും റദ്ദാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

‘ലൗയാത്രി’ -( പ്രണയത്തിന്‍െറ യാത്ര) എന്ന സൽമാൻ ഖാൻ നിർമാതാവായ ചിത്രം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ക്രിമിനൽ പരാതികൾ നല്കപ്പെട്ടിരുന്നത്.
എന്നാൽ, ചിത്രം റിലീസ് ചെയ്യുകയും രാജ്യമെമ്പാടും പ്രദര്‍ശിപ്പിക്കുകയും ചെയ്ത് കഴിഞ്ഞതായി ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. അതിനാല്‍, സിനിമയുമായി ബന്ധപ്പെട്ട് ഖാനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ഗുജറാത്തിലും ബീഹാറിലുമായാണ് സൽമാനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ഹിന്ദു ഉത്സവമായ നവരാത്രിയെ ‘ലവ് രാത്രി’ എന്ന് വിളിക്കുകയായിരുന്നു വെന്ന് ഒരുകൂട്ടർ ആരോപണങ്ങളുമായി രംഗത്ത് വന്നതിനെ തുടർന്ന്, ചിത്രത്തിന്‍െറ പേര് പിന്നീട് ‘ലവ് യാത്രി’ എന്നാക്കി മാറ്റിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ചിത്രം തീയേറ്ററുകളിലേക്കെത്തിയത്. നിര്‍മാണ കമ്പനിയായ സല്‍മാന്‍ ഖാന്‍ ഫിലിംസാണ് ലവ് യത്രി എന്ന ചിത്രം ഒരുക്കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ വരെ ലഭിച്ച ചിത്രത്തിനുമേൽ ക്രിമിനല്‍ നിയമം നടപ്പാക്കരുതെന്ന് വാദിച്ച സൽമാന്, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീംകോടതി ഇടക്കാല ആശ്വാസം നല്‍കിയിരുന്നു, ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

shortlink

Related Articles

Post Your Comments


Back to top button