BollywoodCinemaFestivalGalleryLatest NewsNEWS

എന്നെ കണ്ടെത്തിയതിന് നന്ദി; നിക്കിന് വിവാഹാശംസകൾ നേർന്ന് പ്രിയങ്ക

ആഘോഷവേളയിൽ നിക്കിന് ഹൃദയ സ്പര്‍ശിയാകും വിധത്തിൽ വിവാഹ വാര്‍ഷിക ആശംസയറിയിച്ചിരിക്കുകയാണ് പ്രിയങ്ക.

ആരും സ്വപ്നത്തിൽപ്പോലും കരുതാ വിധമുള്ള താരദമ്പതികളാണ് നിക്ക് ജോനസും പ്രിയങ്ക ചോപ്രയും. വിവാഹം ചെയ്ത ആദ്യഘട്ടത്തിൽ ഭർത്താവും ഭാര്യയും തമ്മിലുള്ള വയസ് വ്യത്യാസത്തെകുറിച്ച് ആക്ഷേപിച്ചു സമൂഹമാധ്യമത്തിലൂടെ ഒട്ടേറെ പേരാണ് ഇവരെ വേട്ടയാടിയിരുന്നത്. 36 വയസായ ഈ താരസുന്ദരി ഭർത്താവുമായി പത്ത് വയസ് അധികമുള്ളവളാണ്. എന്നാൽ, വയസുപോലും ദാമ്പത്യ ജീവിതത്തിൽ പ്രശനമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇവരുടെ ജീവിതം.


2018 ഡിസംബര്‍ 2 ആയിരുന്നു പ്രിയങ്ക-നിക് വിവാഹം. ഹിന്ദു-ക്രിസ്തീയ ആചാരവിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ് ഇവർ രണ്ടാളും. ഈ ആഘോഷവേളയിൽ നിക്കിന് ഹൃദയ സ്പര്‍ശിയാകും വിധത്തിൽ വിവാഹ വാര്‍ഷിക ആശംസയറിയിച്ചിരിക്കുകയാണ് പ്രിയങ്ക.

വിവാഹ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു കൊണ്ടാണ് ഭര്‍ത്താവ് നിക്കിന് ആദ്യ വിവാഹവാര്‍ഷിക ആശംസ നേര്‍ന്നിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രിയങ്ക സന്തോഷം പങ്കുവെച്ചത്.

“ഇതെന്റെ വാഗ്ദാനമാണ്. എന്നന്നേക്കുമായുളള വാഗ്ദാനം. ജീവിതത്തില്‍ മനോഹരമായ നിമിഷങ്ങള്‍ നല്‍കിയതിന് വളരെ നന്ദി. എന്നെ കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സ്‌നേഹിച്ചവര്‍ക്കും ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി” പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button