CinemaGeneralLatest NewsMollywoodNEWS

അങ്ങനെ എങ്കില്‍ ലഹരിയ്ക്ക് നിര്‍മ്മാതാക്കള്‍ തെളിവ് നൽകണം ; ഫെഫ്ക

സിനിമാ സെറ്റില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ ഇടപെട്ട് ഫെഫ്ക.

മലയാള സിനിമയിലെ ചില പുതുതലമുറ താരങ്ങള്‍ സിനിമാ സെറ്റില്‍ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ ഇടപെട്ട് ഫെഫ്ക. അങ്ങനെ എങ്കില്‍ നിര്‍മ്മാതാക്കള്‍ തെളിവു നല്‍കണമെന്നും ഇന്‍ഡസ്ട്രിയെ മുഴുവന്‍ പുകമറയില്‍ നിറുത്തരുതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല. കൈയിലുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യും. അതല്ലാതെ സര്‍ക്കാര്‍ കാടടച്ചു വെടിവെയ്ക്കുന്നില്ല എന്നത് സര്‍ക്കാരിന്റെ പക്വതയായിട്ടും സിനിമയെ അവര്‍ എത്രത്തോളം അനുഭാവപൂര്‍വം നോക്കിക്കാണുന്നു എന്നതിനു തെളിവായിട്ടുമാണ് ഞങ്ങള്‍ കാണുന്നത്’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നിര്‍മ്മാതാക്കളുടെ ആരോപണത്തെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പരാതിയും തെളിവും തന്നാല്‍ നടപടിയെടുക്കാമെന്നാണ് മന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button