ലോകത്തെ ആക്ഷൻ സിനിമകളെ ജനകീയമാക്കിയതിൽ മുഖ്യ പങ്കു വഹിക്കുന്ന സീരീസാണ് എന്നും ജെയിംസ് ബോണ്ട് ചിത്രങ്ങളുടേത്. ജെയിംസ് ബോണ്ട് ചിത്രങ്ങൾക്ക് ഇന്നും ലോകമെമ്പാടും വളരെയധികം ആരാധകരുണ്ട്. ഇതിനു ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ‘നോ ടൈം ടു ഡൈ’ എന്ന ചിത്രത്തിന്റെ ടീസറിന് കിട്ടിയ ബ്രഹ്മാണ്ഡ വരവേൽപ്പ്. ജെയിംസ് ബോണ്ട് സീരീസിലെ ഏറ്റവും പുതിയ ചിത്രമാണിത്. ഡാനിയല്‍ ക്രേഗ് തന്നെയാണ് ഈ ചിത്രത്തിലും ജെയിംസ് ബോണ്ട് ആയി എത്തുന്നത്.
കരിയറിലെ തന്നെ മികച്ച അനുഭവം. എല്ലാവരും മികച്ച പ്രവര്‍ത്തനമായിരുന്നു. പ്രൊഡക്ഷനില്‍ പങ്കെടുത്ത ഓരോ ആള്‍ക്കാരിലും എനിക്ക് അഭിമാനമുണ്ട്. ദൈവത്തിന് നന്ദി പുതിയ ചിത്രത്തെ കുറിച്ച് ഡാനിയല്‍ ക്രേഗ് പറഞ്ഞതിങ്ങനെ.
ആശ്ചര്യമുളവാക്കുന്നതും അതേസമയം, ചിത്രത്തിന്റെ പ്രമേയമത്തെ കുറിച്ച് യാതൊരു സൂചനകൾ പോലും നൽകാത്ത അനുഭവമാണ് ടീസർ നൽകുന്നത്. ബുധനാഴ്ചയായിരിക്കും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വരുന്നത്. കാരി ജോജി ഫുകുനാഗയാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.
Post Your Comments