നടൻ സുഭാഷ് യാദവിന്റെ കയ്യിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മറാഠി നടി സാറ ശ്രാവൺ അറസ്റ്റിൽ. നടന്റയെ കയ്യിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഇവർ ശ്രമിച്ചത്. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവൺ.
നടനും സാറ ശ്രാവണും തമ്മിൽ സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി പീഡന ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് നടൻ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. നടിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ വീഡിയോ സുഭാഷ് അറിയാതെ നടിയും സംഘവും റെക്കോഡ് ചെയ്യുകയും ചെയ്തു.
വീഡിയോ പുറത്തു വിടാതിരിക്കാൻ 15 ലക്ഷം രൂപ നൽകണമെന്ന് നടിയും സംഘവും ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടെ തട്ടിപ്പ് സംഘത്തിലുളള ഒരാളുടെ കയ്യിൽ നിന്ന് വീഡിയോ പുറത്തു പോകുകയായിരുന്നു. ഇതോടെ നടൻ പോലീസിനെ സമീപിക്കുകയും , നടിയേയും സംഘത്തേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ നടിയുടെ ജാമ്യപേക്ഷ കോടതി തള്ളി.തുടർന്ന് പോലീസ് കസ്റ്റഡിയിലാണ് നടി ഇപ്പോൾ ഉള്ളത്.
Post Your Comments