CinemaInterviewsKeralaLatest NewsSpecial

രാജീവ് രവിയുടെ ആ ചിത്രത്തെപ്പറ്റി നിവിൻ പോളി; ‘മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ കൂട്ടത്തിൽ ഇത് ഇടം പിടിക്കും’

ഈ ചിത്രം ബൾബുകൾ വരുന്നതിനു മുൻപുള്ള കാലമാണ് ചിത്രീകരിക്കുന്നത്, അതുകൊണ്ട് ബൾബുകൾ ഉപേക്ഷിച്ചു, വിളക്കുകളും മറ്റു നൂതന രീതികളും ഉപയോഗിച്ച് ഷോട്ടുകൾ എടുത്തിരിക്കുന്നത്

മൂത്തോൻ സിനിമയുടെ വിശേഷങ്ങൾ പങ്കു വയ്ക്കുന്ന അഭിമുഖത്തിനിടയിൽ സംവിധായകൻ രാജീവ് രവിയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സിനിമയെകുറിച്ചുള്ള വെളിപ്പെടുത്തലുലുകളുമായെത്തിരിക്കുകയാണ് സൂപ്പർ താരം നിവിൻ പോളി. ‘തുറമുഖം’ എന്ന നാടകത്തിൽ നിന്നും സ്വാധീനമുൾകൊണ്ട് രാജീവ് രവി പുതുതായി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചാണ് താരം വാചാലനായിരിക്കുന്നത്. തുറമുഖം എന്ന് തന്നെയാണ് സിനിമയ്ക്കും പേര് നൽകിയിരിക്കുന്നത്.

ഒരു തുറമുഖപ്രദേശത്ത് തൊഴിലെടുക്കുന്നവരുടെ കഥ പറയുന്ന നാടകത്തിൽ, അവരുടെ ജീവിതങ്ങൾക്കുള്ളിലെ പലതരം വ്യത്യസ്ത കാഴ്ചകളും അവരുടെ തൊഴിലിടത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത മുഹൂർത്തങ്ങളുമാണ് നിറഞ്ഞിരിക്കുന്നത്. ഛായാഗ്രാഹകൻ കൂടിയായ രാജീവ് രവിയുടെ ഈ ചിത്രം ബൾബുകൾ വരുന്നതിനു മുൻപുള്ള കാലമാണ് ചിത്രീകരിക്കുന്നത്, അതുകൊണ്ട് ബൾബുകൾ ഉപേക്ഷിച്ചു, വിളക്കുകളും മറ്റു നൂതന രീതികളും ഉപയോഗിച്ച് ഷോട്ടുകൾ എടുത്തിരിക്കുന്ന ഈ ചിത്രം മലയാളത്തിറിങ്ങിയ ഏറ്റവും മെച്ചപ്പെട്ട ക്ലാസിക് സിനിമകളിൽ ഒന്നാവുമെന്നാണ് നിവിൻ പോളി പറയുന്നത്.

ഗീതു മോഹൻദാസ് സംവിധാനത്തിൽ, നിവിൻ പോളി നായകനായി പ്രദർശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം മൂത്തോൻ വലിയ നിരൂപക ശ്രദ്ധനേടി മുന്നോട്ടു പോവുകയാണ്. ലൈംഗീക അസമത്വം നേരിടേണ്ടിവരുന്നവരുടെ നേർകാഴ്ചയാവുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ചിത്രങ്ങളിൽ നിന്നും അല്പം വ്യത്യസ്തം തന്നെയായിരുന്നു. അവാർഡ് സിനിമകൾ എന്ന് പറഞ്ഞു ഒരു വിഭാഗം ഇത്തരം സിനിമകളെ തള്ളിക്കളയുന്നു എന്നതും മറ്റൊരു യാഥാർഥ്യമാണ്. എന്നാൽ, അന്താരാഷ്‌ട്ര വേദികളിൽ എത്താനും സൂപ്പർ താരപ്രൗഢിയിൽ നിന്നും നിവിൻ പോളി എന്ന നടന്റെ പ്രതിഭ എത്രത്തോളമെന്ന് കാണാനും മൂത്തോനിലൂടെ കഴിഞ്ഞുവെന്നതാണ് സത്യം.

shortlink

Related Articles

Post Your Comments


Back to top button