GeneralLatest NewsMollywood

കട്ടന്‍കാപ്പി കുടിക്കാന്‍ പുറത്തു പോകണെമങ്കില്‍ പോലും മേക്കപ്പിടണം; ശ്രീലക്ഷ്മിയെക്കുറിച്ച് ഭര്‍ത്താവ്

കുറച്ചു പൈസയുണ്ടെങ്കിൽ ആർക്കും കൃത്രിമമായി സൗന്ദര്യം ഉണ്ടാക്കാം, പക്ഷേ, നാചുറൽ ബ്യൂട്ടി ബ്ലസിങ്ങാണ്.

മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായത് അടുത്ത ദിവസമാണ്. പ്രവാസിയായ  ജിജിന്‍ ആണ് ഭര്‍ത്താവ്. ഇരുവരും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് തുറന്നു പറയുന്നു.

ലക്ഷ്മിയുടെ ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം മേക്കപ്പ് ആണെന്നു ജിജിന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”കുറച്ചു പൈസയുണ്ടെങ്കിൽ ആർക്കും കൃത്രിമമായി സൗന്ദര്യം ഉണ്ടാക്കാം, പക്ഷേ, നാചുറൽ ബ്യൂട്ടി ബ്ലസിങ്ങാണ്. അനാവശ്യമായി മേക്കപ്പ് ചെയ്യരുതെന്ന് ഞാൻ എപ്പോഴും പറയും. ഇവള്‍ക്കാണെങ്കില്‍ ഒരു കട്ടന്‍കാപ്പി കുടിക്കാന്‍ പുറത്തു േപാകണെമങ്കില്‍ പോലും മേക്കപ്പിടണം.”

എന്നാല്‍ ജിജിന്റെ ഒരേയൊരു നെഗറ്റീവ് ദേഷ്യമാണെന്നു ശ്രീലക്ഷ്മിയും പറഞ്ഞു. അടുക്കും ചിട്ടയോടും കൂടി എല്ലാം ചെയ്യുന്ന ഒരാളാണ് ജിജിന്‍ എന്നും ഇതിനു നേരെ വിപരീതമാണ് താനെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button