ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ട് മലയാളത്തിനു നിരവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ടീമാണ്. കമലിന്റെ സഹസംവിധായകരായി മലയാള സിനിമയിലെത്തിയ ലാല്‍ ജോസും ദിലീപും ഒന്നിച്ചാണ് സിനിമാ മോഹങ്ങള്‍ നെയ്തത്. തന്റെ ആദ്യ ചിത്രത്തില്‍ ദിലീപിനെ നായകനാക്കി സിനിമ ചെയ്യാന്‍ കഴിയാതെ പോയെങ്കിലും തുടര്‍ന്നങ്ങോട്ട് ദിലീപിന്റെ കരിയറില്‍ മികച്ച ഹിറ്റുകള്‍ എഴുതി ചേര്‍ത്ത സംവിധായകനാണ് ലാല്‍ ജോസ്, എന്നാല്‍ ദിലീപുമായി താന്‍ സിനിമ ചെയ്യുമ്പോള്‍ ഒരിക്കലും യോജിപ്പോടെയായിരുന്നില്ല സിനിമ ചെയ്തതതെന്നും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വഴക്കടിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും ലാല്‍ ജോസ് ഒരു ചാനല്‍ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.
‘ഞാനും ദിലീപുമായി സിനിമ ചെയ്യുമ്പോള്‍ എപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ വരാറുണ്ട്. ഞാന്‍ മമ്മൂക്കയെവെച്ച് സിനിമ ചെയ്യുമ്പോള്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ല, അദ്ദേഹം സീനുമായി ബന്ധപെട്ടു എന്തെങ്കിലും ചോദിക്കും ഒരു സംവിധായകന്റെ കാഴ്ചപാടൊടെ ഞാനത് വിശദീകരിച്ചു കൊടുക്കുമ്പോള്‍ അത് അവസാനിക്കും. പക്ഷെ ദിലീപും ഞാനും സുഹൃത്തുക്കളായാതിനാല്‍ ഓരോ കാര്യങ്ങളിലും രണ്ടു അഭിപ്രായങ്ങള്‍ വരും,അതിന്റ കാരണം എന്റയും ദിലീപിന്റെയും സിനിമാ ടേസ്റ്റ് വ്യത്യാസമാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന സിനിമകളാകില്ല ദിലീപിന് ഇഷ്ടമുള്ള സിനിമകള്‍ രണ്ടുപേര്‍ക്കും രണ്ട് അഭിരുചിയായതിനാല്‍ സിനിമ ചെയ്യുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസം വരാറുണ്ട്. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം കൊണ്ട് കൂടിയാണ്’. ലാല്‍ ജോസ് പറയുന്നു.
Post Your Comments