‘കുര്‍ബാനി’യുടെ ചിത്രീകരണസമയത്ത് താമസ സൗകര്യം ഒരുക്കിയ മാങ്കുളത്തെ റിസോര്‍ട്ടില്‍ നിന്നും നടന്‍ ഷെയ്ന്‍ നിഗത്തെ നിന്നും പുറത്താക്കി എന്ന് പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട ആരോപണത്തില്‍ പ്രതികരണവുമായി ഷെയ്ന്‍ നിഗം രംഗത്ത്. തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വ്യാജമെന്ന് അദ്ദേഹം പറഞ്ഞു.
ഷെയ്‌നും കൂടെ ഉണ്ടായിരുന്നവരും കൂവിവിളിച്ച് ബഹളമുണ്ടാക്കിയത് റിസോര്‍ട്ടിലെ മറ്റ് താമസക്കാര്‍ക്ക് ശല്യമായെന്നും ഇതോടെ ജീവനക്കാര്‍ താരത്തെ പുറത്താക്കിയെന്നുമായിരുന്നു വാര്‍ത്ത. പ്രസ്തുത വാര്‍ത്ത തീര്‍ത്തും കളവും കെട്ടിച്ചമച്ചതുമാണെന്നും തനിക്കെതിരായി ഇപ്പോള്‍ നടക്കുന്ന ചില പ്രചാരണങ്ങളുടെ ഭാഗമാണ് ഇതെന്നും ഷെയ്ന്‍ നിഗം പ്രതികരിച്ചു. കൂടാതെ ഇത്തരം പ്രചാരണങ്ങള്‍ക്ക് ഭാവിയിലും സാധ്യതയുണ്ടെന്നു ഷെയ്ന്‍ ആശങ്ക പ്രകടിപ്പിച്ചു.
Post Your Comments