ബോളിവുഡ് സുന്ദരിയായ മലൈക അറോറ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളി കൂടിയായ നടി അര്‍ജുന്‍ കപൂറുമായിട്ടുള്ള റിലേഷന്‍ഷിപ്പിന്റെ പേരിലാണ് അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറഞ്ഞത്. ഷാരുഖ് ഖാന്‍ നായകനായിട്ടെത്തിയ ഹിറ്റ് ചിത്രം ദില്‍സേ യിലെ ‘ഛയ്യാ ഛയ്യാ’ എന്ന ഗാന രംഗത്തില്‍ അഭിനയിച്ച് കൊണ്ടായിരുന്നു മലൈക കരിയര്‍ ആരംഭിച്ചത്.
അക്കാലത്ത് ബോളിവുഡിലെ ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളിലൊന്നായിരുന്നു ഈ പാട്ട്. ഇതില്‍ അഭിനയിക്കാന്‍ വേണ്ടി ശില്‍പ ഷെട്ടി, രവീണ തണ്ടന്‍ പോലെ മുന്‍നിര നായികമാരെ സമീപിച്ചിരുന്നെങ്കിലും ഇവരൊന്നും സമ്മതിച്ചിരുന്നില്ലെന്ന് പറയുകയാണ് കൊറിയോഗ്രാഫറും സംവിധായകയുമായ ഫറ ഖാന്‍. ഒടുവില്‍ മലൈകയ്ക്ക് അവസരം കൊടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും പാട്ട് ഹിറ്റായതോടെ മലൈകയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. തീവണ്ടിയ്ക്ക് മുകളില്‍ നിന്നും ഷാരുഖ് ഖാനും മലൈക അറോറയും തമ്മിലുള്ള ഡാന്‍സ് ആയിരുന്നു പാട്ടിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
എആര്‍ റഹ്മാന്റെ സംഗീതത്തില്‍ സുഖ്വീന്ദര്‍ സിങും സ്വപ്ന അവസ്തിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരുന്നത്. ഏറെ പണിപ്പെട്ടാണ് താന്‍ ഛയ്യാ ഛയ്യായ്ക്ക് വേണ്ടി നൃത്തം ചെയ്തതെന്ന് മലൈക മുൻപ് വെളിപ്പെടുത്തിയിരുന്നു.
Post Your Comments