ഷെയിന്‍ നിഗം വിഷയത്തിൽ ഗൗരവമായ പല വാർത്തകളും പുറത്ത്. സിനിമ മുടങ്ങിപ്പോയതിനെ തുടർന്ന്, നഷ്ടത്തിലായ വെയിൽ നിർമാതാവ് ജോബി ജോര്‍ജും ഖുർബാനി നിർമാതാവ് മഹാ സുബൈറും തമ്മില്‍ കയ്യാങ്കളി ഉണ്ടായതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബര്‍ 27 നു ഒത്തുചേർന്ന നിര്‍മ്മാതാക്കളുടെ യോഗത്തിൽ വച്ചാണ് നിര്‍മ്മാതാക്കൾ തമ്മിലുള്ള ഒരു ശാരീരിക ആക്രമണം ഉണ്ടായതെന്നാണ് സൂചനകൾ.
ഷെയിന്‍ നിഗം തലമുടി പകുതിയിൽ വച്ച് മുണ്ഡനം ചെയ്തതുമായി ബന്ധപ്പെട്ടു നേരത്തെ തന്നെ ജോബി ജോര്‍ജ്- മഹാ സുബൈര്‍ പ്രശ്നം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ്, കഴിഞ്ഞ യോഗത്തിൽ വച്ച് നിർമാതാവ് ജോബി ജോര്‍ജിനെ മഹാ സുബൈര്‍ ശാരീരിക ആക്രണമണം നടത്തിയെന്നും ഇത് സംബന്ധിച്ചു ജോബി ജോര്‍ജ് പോലീസില്‍ പരാതി നല്‍കിയതുമായാണ് വിവരങ്ങൾ .
ജോബി ജോര്‍ജിന്റെ പരാതിയില്‍ മഹാ സുബൈറിനെ വിളിച്ചു പോലീസ് മൊഴി രേഖപ്പെടുത്തിയേക്കും. കുര്‍ബാനിയില്‍ അഭിനയിക്കാനായാണ് ഷെയിന്‍ നിഗം മുടി വെട്ടി, തന്റെ സിനിമ വെയിലിനെ ദുരിതലാക്കിയത്, ഇതോടെ പടം മുടങ്ങിപ്പോവുകയുമായിരുന്നു, ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് സുബൈറിന് നേരെ ജോബി ജോർജ് മോശമായ ഭാഷയിൽ സംസാരിച്ച തരത്തിൽ നേരത്തെ തന്നെ ഒരു ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചിരുന്നു.
Post Your Comments