CinemaGalleryKeralaMollywood

കുടുംബ ചിത്രം പങ്കുവച്ച് പുതു തലമുറയുടെ പ്രിയ നടി; നവമാധ്യമങ്ങളിൽ തരംഗം

ഫഹദ് ഫാസിലിനൊപ്പമുളള ചിത്രങ്ങളാണ് എപ്പോഴും പങ്കുവെക്കാറുള്ളതെങ്കിലും, ഇത്തവണ ഒന്ന് മാറ്റി പിടിച്ചിരിക്കുകയാണ്.

മലയാളി സിനിമ പ്രേക്ഷകരുടെ കുസൃതി കൂട്ടുകാരിയാണ് നടി നസ്റിയ നസീം ഫഹദ്. ഓം ശാന്തി ഓശാന, ബാംഗ്ളൂർ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ഭൂമികയിലെ നായികയുടെ സ്വഭാവത്തെപ്പറ്റിയുള്ള സങ്കൽപ്പത്തെ തന്നെ, ദീർഘകാല ഇടവേളയ്‌ക്കു ശേഷം നസ്റിയ പൊളിച്ചെഴുതി.

കൂടെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചുവരവ് നടത്തിയ നസ്രിയ നസീം ഫഹദ്, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത അതെ ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയവും കാഴ്ചവച്ചു. നസ്രിയയുടെ അടുത്തതായി പുറത്തിറങ്ങുവാനിരിക്കുന്ന ചിത്രം ട്രാന്‍സ് ആണ്.

സിനിമാത്തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലോക്കെ സജീവമാകാറുളള താരം, ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച തന്റെ കുടുംബ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഫഹദ് ഫാസിലിനൊപ്പമുളള ചിത്രങ്ങളാണ് എപ്പോഴും പങ്കുവെക്കാറുള്ളതെങ്കിലും, ഇത്തവണ ഒന്ന് മാറ്റി പിടിച്ചിരിക്കുകയാണ്. സ്വന്തം, അച്ഛനും അമ്മയും അനിയൻ നവീന്‍ നാസിമിമും ചേർന്ന ചിത്രവുമായി ഇസ്റാഗ്രാമിലെത്തിയിരിക്കുകയാണ് താരം.
ഇതിനോടകം തന്നെ, നിരവധി ലൈക്കുകളും കമന്റുകളുമാണ് നടിയുടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button