CinemaGeneralLatest NewsMollywoodNEWS

ഷെയ്ൻ നിഗത്തിനെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന

ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഈ നഷ്ടം നികത്തുന്നത് വരെ ഷെയ്‌നിനൊപ്പം സഹകരിക്കണ്ട എന്നാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നും ഷെയ്‌നിന്റെ പ്രായം കണക്കിലെടുത്ത് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് കരുതേണ്ടെന്നും രഞ്ജിത്ത് പറഞ്ഞു

യുവനടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ അവിചാരിതമായ വെളിപ്പെടുത്തലുമായി നിർമാതാക്കളുടെ സംഘടന. ഷെയ്ൻ നിഗത്തിനെതിരെ തങ്ങൾ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ, ഷെയ്ന്‍ നിഗത്തോട് സംഘടനയ്ക്കുള്ള കടുത്ത നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത്ത് മാധ്യമങ്ങളെ അറിയിച്ചു.

ഷെയ്ന്‍ കാരണം നിര്‍മാണം മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നത് വരെ നടനുമായി നിർമാതാക്കളുടെ സംഘടനയുടെ ഭാഗത്തു നിന്നും വലിയ നിസ്സഹകരണമായിരിക്കും ഉണ്ടാവുക. രണ്ട് സിനിമകളുടെ നിര്‍മാണത്തിനായി ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഈ നഷ്ടം നികത്തുന്നത് വരെ ഷെയ്‌നിനൊപ്പം സഹകരിക്കണ്ട എന്നാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നും ഷെയ്‌നിന്റെ പ്രായം കണക്കിലെടുത്ത് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് കരുതേണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. ഷെയ്‌നിന് മാത്രമല്ല പുതിയ തലമുറ താരങ്ങളില്‍ ഇത്തരത്തില്‍ പെരുമാറുന്ന പലര്‍ക്കുമുള്ള താക്കീതാണ് ഈ നടപടി, രഞ്ജിത്ത് വ്യക്തമാക്കി.

താര സംഘടനയായ അമ്മയുള്‍പ്പെടെ പലരീതിയില്‍ ഇടപെട്ടിട്ടും തികച്ചും നിഷേധപരമായാണ് ഷെയ്ന്‍ പെരുമാറിയത്. നിരുത്തരവാദിത്തപരമായ ഷെറിന്റെ ഈ പെരുമാറ്റം കാണാതിരിക്കാനാവില്ലെന്നും നിർമാതാക്കളുടെ സംഘടന പ്രതിനിധി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button