
വെനീസ്, ടോക്കിയോ തുടങ്ങി പല ചലച്ചിത്ര മേളകളിലും പ്രേക്ഷക, നിരൂപക ശ്രദ്ധകൾ നേടിയ മലയാള സിനിമ ചോലയുടെ ട്രൈലെർ മഹാനടൻ മമ്മൂട്ടി പുറത്ത് വിട്ടു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ജോജുവിന്റെയും നിമിഷയുടെയും ഗംഭീര പ്രകടനമാണ് ട്രെയിലറില്‍ ഉള്ളത്.
നിമിഷ സജയനും ജോജു ജോര്‍ജിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രദ്ധേയനായ സനൽ കുമാർ ശശിധരനാണ്.
ഒരൊറ്റ സംഭാഷണ ശകലം പോലുമില്ലാത്ത ട്രെയിലര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റേത് പ്രതിനായ കഥാപാത്രം ആണെന്നാണ് ട്രെയിലറിലെ സൂചന.
ഒഴിവു ദിവസത്തെ കളി’, ‘സെക്സി ദുര്‍ഗ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഡിസംബര്‍ ആറിന് ചിത്രം തീയ്യേറ്ററുകളില്‍ പ്രദർശനത്തിനെത്തും. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments