മലയാള സിനിമയിൽ യുവ നടന് ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിനു പിന്നാലെ ലഹരിമരുന്ന് ഉപയോഗം സിനിമാ മേഖലയില്‍ വ്യാപകമെന്ന് നിര്‍മാതാക്കളുടെ സംഘടന സെക്രെട്ടറി രഞ്ജിത്ത് പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ ഇതാ മലയാള ചലച്ചിത്രമേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വൻ സംഘം തന്നെ ഉണ്ടെന്ന് നിർമാതാവ് സജി നന്ത്യാട്ടിന്റെ തുറന്നു പറച്ചില്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”ഞാൻ ഇതിന് മുമ്പും ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. 2012നു ശേഷമാണ് ഇങ്ങനെയുള്ള മയക്കുമരുന്നുകളുടെ ദുരുപയോഗം സിനിമാരംഗത്തേയ്ക്കു കടന്നുവരുന്നത്. അത് ന്യൂജെൻ എന്നു പറയുന്ന പുതിയ തലമുറ, അതിൽ നടന്മാരും നടിമാരും ഉണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ച് പെരുമാറുന്നവരെയും മദ്യപിച്ച് കഴിഞ്ഞ് പെരുമാറുന്നവരെയും കണ്ടാൽ മനസിലാകും. പൊതുവേ നമ്മുടെ സിനിമാ സെറ്റുകളിൽ,കാരവൻ, ഹോട്ടലുകൾ ഇവടെയൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. പൊതുജനം സിനിമയെ വെറുക്കും എന്ന ഭയം കൊണ്ടാണ് അത് പുറത്തുപറയാതിരുന്നത്. ഞങ്ങളുടെ കുടുംബത്തിൽ നടന്നൊരു പ്രശ്നം എന്തുകൊണ്ട് നേരത്തെ പൊതുജനങ്ങളോട് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരുണ്ട്.
സിനിമാ എന്ന മാധ്യമത്തെ ജനങ്ങൾ വെറുത്തുകഴിഞ്ഞാൽ തിയറ്ററിൽ ആളുകുറയും. അത് മൂലം നഷ്ടം വരുന്നത് നിർമാതാക്കൾക്കാണ്. സാമ്പത്തികമാണല്ലോ പ്രശ്നം. എത്ര കുടുംബങ്ങൾ വഴിയാധാരമാകും. പക്ഷേ സഹിച്ച് സഹിച്ച് മടുത്തു. ഷൂട്ടിങ്ങുകൾ മുടങ്ങുന്നു. പലപ്പോഴും സഹകരണമില്ല. ഒരു ഉദാഹരണം പറയാം.
യുവനടന്മാർ ഷൂട്ടിങിന് വരാതിരുന്ന സാഹചര്യത്തിൽ ഒരു സ്ത്രീ നിർമാതാവ് കാരവാനിൽ കയറി പരിശോധിച്ചു. അതിൽ ഉണ്ടായിരുന്ന നടന്മാർ ഈ യുവതിയെ അക്രമിക്കാൻ വരെ ശ്രമിച്ചു. ഇങ്ങനെ പല സംഭവങ്ങൾ. ഇതൊക്കെ ഇതിനകത്ത് പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അത് ആളിക്കത്തിയതാണ് ഇന്നലെ കണ്ടത്.
ഞങ്ങൾ എന്തുകൊണ്ട് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ചാക്കോച്ചൻ, ദിലീപ് എന്നിവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നില്ല. അവർ അത് െചയ്യുന്നില്ല. മാമാങ്കം സിനിമയുടെ സെറ്റിൽ മമ്മൂട്ടി എന്ന നടൻ രാത്രി രണ്ട് മണി വരെ നിന്ന് ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നു. അതാണ് ആത്മാർഥത.
പുതു തലമുറ സുഖത്തിൽ മാത്രം ജീവിക്കുന്നവരാണ്. പഴയപോലെ കോടംപാക്കത്തെ പട്ടിണിക്കാലമൊന്നും ഇവർക്ക് അറിയില്ല. കക്ഷപ്പെടാതെ വന്ന് സിനിമ കിട്ടുമ്പോൾ പണം കുമിഞ്ഞുകൂടുന്നു. പലതിനും അടിമയാകുന്നു. മദ്യപിക്കുന്നവരെ നമുക്ക് രക്ഷപ്പെടുത്താം. പക്ഷേ ഇങ്ങനെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എങ്ങനെ നിയന്ത്രിക്കാൻ. ഭ്രാന്തന്മാരെപ്പോെലയാണ് പെരുമാറുന്നത്. എത്രയോ തവണ ഷൂട്ട് മുടങ്ങി. ഇതിൽ പ്രതികരിച്ചാൽ നഷ്ടം വരുന്നത് നിർമാതാവിന് തന്നെയാണ്. എല്ലാം സഹിക്കുകയായിരുന്നു.”
Post Your Comments