മണിച്ചിത്രത്താഴ് എന്ന ക്ലാസിക്ക് ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. ഒപ്പം ചിത്രത്തിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനവും പ്രേക്ഷകർക്കിടയിൽ ഇന്നും തരംഗമായി നിൽക്കുന്നു. നാഗവല്ലിയായി ശോഭനയും രാമനാഥനായി ഡോ ശ്രീഥര്‍ ശ്രീറാമും തകര്‍ത്താടിയ ഗാനരംഗം കൂടിയായിരുന്നു ഇത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പാട്ടിനൊപ്പം ഡാന്‍സ് ചെയ്തുകൊണ്ടുളള ശ്രീഥര്‍ ശ്രീറാമിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. 2012ല്‍ പത്മനാഭപുരം പാലസ് സന്ദര്‍ശിച്ചപ്പോള്‍ ശ്രീധര്‍ ശ്രീറാമിനെ കണ്ടതും അദ്ദേഹം ആ പാട്ടിന് നൃത്തം ചെയ്തതുമായ വിശേഷങ്ങള്‍ ധന്യ അജീഷ് കുമാറാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
മണിച്ചിത്രത്താഴ് ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ സന്ദര്‍ഭത്തില്‍ ഈ വ്യക്തിയെ ഓര്‍ത്തുപോകുന്നു. ഞങ്ങള്‍ 2012ല്‍ bed പഠിക്കുന്ന കാലത്ത് ടൂര്‍ പോയപ്പോള്‍ ആകസ്മികമായി ആണ് പദ്മനാഭപുരം പാലസില്‍ വെച്ചു ആ പഴയ രാമനാഥനെ കണ്ടുമുട്ടിയത്. ആ ഡാന്‍സ് ഞങ്ങള്‍ക്ക് വേണ്ടി ഒന്നു കൂടി കളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ജാഡയും ഇല്ലാതെ മറിച്ചൊരു വാക്ക് പറയാതെ ഓര്‍മ്മയുണ്ടായിരുന്ന സ്റ്റെപ്പുകള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് കളിയ്ക്കാന്‍ ആ മാഹാനായ കലാകാരന്‍ തയ്യാറായി.
അന്ന് ഒരു മുറൈ എന്നെ പാട്ട് ആരുടെയും മൊബൈലില്‍ ഉണ്ടായിരുന്നില്ല. എന്റെ കൈയ്യില്‍ പാട്ടുണ്ടായിരുന്നെങ്കിലും ഫോട്ടോസ് എടുക്കാന്‍ അനുവാദം ഇല്ലെങ്കിലോ എന്ന് കരുതി മൊബൈല്‍ ബസില്‍ വെച്ചിട്ടാണ് വന്നത്. അവസാനം നിങ്ങള്‍ കുട്ടികള്‍ പാടിയാല്‍ മതി. ഞാന്‍ ഡാന്‍സ് കളിച്ചുകൊളളാം എന്നദ്ദേഹം പറഞ്ഞു. പാടിക്കൊടുത്തത് അനുസരിച്ച് അദ്ദേഹം ആടി. അതിന് ശേഷം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് ഈ പാട്ട്. ധന്യ കുറിച്ചു.
ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് ഒരുങ്ങിയിരുന്നത്. ഒപ്പം പ്രിയദര്‍ശന്‍, സിദ്ധിഖ് ലാല്‍, സിബി മലയില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയിലെ പ്രകടനത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
Post Your Comments