നടന് ഷെയ്ന് നിഗത്തിനെതിരെ താര സംഘടന പ്രഖ്യാപിച്ച വിലക്ക് വിഷയത്തിൽ ഇടപെടുമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു. ഷെയിന്‍ പരാതി നൽകിയാൽ ഇത്തരം നടപടിയുമായി മുന്നോട്ടുപോകുമെന്നും അമ്മയുടെ അംഗം എന്ന നിലയില്‍ ഇടപെടുമെന്നും ഇടവേള ബാബു പറഞ്ഞു.
അമ്മയിലെ ഒരംഗത്തെ സംരക്ഷിക്കുക സംഘടനയുടെ കടമയാണ്. ഇക്കാരണത്താലാണ് ഈ വിഷയത്തില്‍ നേരത്തെ തന്നെ ഒരു ഉടമ്പടി ഉണ്ടാക്കിക്കൊടുത്തതും. എന്നാല്‍ പിന്നീട് ഇതുവരേയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഷെയ്ന് സംഘടനയെ സമീപിച്ചിട്ടില്ലെന്നും ഷെയ്ന് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്നും ഇടവേള ബാബു അറിയിച്ചു.
‘ആര് ചെയ്താലും തെറ്റ് തെറ്റാണ്. താരങ്ങളെ, വിശ്വസിച്ച് പ്രൊഡ്യൂസര്‍ പണം മുടക്കുകയാണ്. അതുകൊണ്ടു തന്നെ മുടി വെട്ടിയതിന് ന്യായീകരണങ്ങളില്ല. അക്കാര്യം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തുന്നതിന് പരിമിതി ഉണ്ട്. പക്വതയില്ലായ്മയാണ് ഈ വിഷയത്തില്‍ ഞാന്‍ കാണുന്നത്’, അമ്മ പ്രതിനിധി വ്യക്തമാക്കി.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം പുറത്ത് പറയുന്നില്ലെന്ന് മാത്രമേയുള്ളൂ. അമ്മയുടെ ബൈലോ അമെന്റ്മെന്റില്‍ സെറ്റില്‍ മയക്കുമരുന്നുപയോഗവും മദ്യപിച്ചു വരുന്നതും പാടില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത യോഗത്തില്‍ തന്നെ ഈ വിഷയം പാസ്സാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments