നടിയെ ആക്രമിച്ച കേസില്‍ തെളിവായ ദൃശ്യങ്ങള്‍ നടന് ദിലീപിന് നല്‍കില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നടിയുടെ സ്വകാര്യതയെ മാനിച്ച് പുറപ്പെടുവിച്ച ഈ വിധി ദിലീപിന് എല്ലാം കൊണ്ടും അനുകൂലമാണെന്ന് സംവിധായകന് കെ പി വ്യാസന് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയയാണ് അദ്ദേഹം ഈ കാര്യത്തെ കുറിച്ച് പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റയെ പൂർണരൂപം…………………………
കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്.
ദിലീപിനു എല്ലാം കൊണ്ടും അനുക്കുലമാണു ഈ വിധി,
ഒന്ന് കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ് പെട്ടേനെ, ദിലീപിനുകിട്ടുന്ന പകർപ്പ് ദിലീപ് പോലും അറിയാതെലീക്കാവുമെന്നുറപ്പാണു(ആരായിരിക്കുമതിനുപിന്നിലെന്ന് ഊഹിക്കാമല്ലൊ)
ദൃശ്യങ്ങൾ ലീക്കായാൽ ദിലീപ് അകത്താകുമല്ലൊ?
രണ്ട് ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തീട്ടുണ്ട്
അതായത് ദിലീപ് സംശയിക്കുന്നത് പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണ്ണാവസരമാണു കോടതി നൽകിയിരിക്കുന്നത്, ഇത് കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത് ഫോറൻസിക്ക് വിദഗ്ദനെകൊണ്ടും പരിശോദിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചീട്ടുണ്ട്
അതായത് ഉത്തമന്മാരെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങൾ ഇനി അധികം വൈകാതെ രേഖയാവും, അത് തന്നെയാണു ദിലീപിനും വേണ്ടത് എന്ന് തോന്നുന്നു…?
Post Your Comments