നായകനാകണമെന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ചാണ് ദിലീപ് കമലിന്റെ സഹ സംവിധായകനായി തുടക്കം കുറിക്കുന്നത്. തുടക്കകാലങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ദിലീപിന് വലിയ ബ്രേക്ക് സമ്മാനിച്ചത് ‘മാനത്തെകൊട്ടാരം’ എന്ന ചിത്രമായിരുന്നു. ദിലീപ് എന്ന കഥാപാത്രമായി തന്നെ മാനത്തെകൊട്ടാരത്തില് അഭിനയിച്ച ദിലീപിന് പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ ലഭിച്ചു.
‘സല്ലാപ’ത്തിനൊക്കെ മുന്‍പേ ദിലീപ് മലയാള സിനിമയില്‍ അറിയപ്പെടുന്ന ഒരു മുഖമായി അടയാളപ്പെട്ടിരുന്നു.അന്നത്തെ യുവനിരയിലെ ഒരുകൂട്ടം പ്രമുഖ താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘ഏഴരകൂട്ടം’. ദിലീപും അതില്‍ ‘അര’ എന്ന രസകരമായ ഒരു ശ്രദ്ധേയ വേഷം അഭിനയിച്ചിരുന്നു. നാദിര്‍ഷ, മധുപാല്‍, വിജയകുമാര്‍ തുടങ്ങിയ അന്നത്തെ യുവനിര അഭിനയിച്ച ചിത്രമായിരുന്നു 1995-ല്‍ പുറത്തിറങ്ങിയ ‘ഏഴരകൂട്ടം’. കരീം സംവിധാനം ചെയ്ത ചിത്രത്തിന്റെ അസോസിയേറ്റ് ലാല്‍ ജോസായിരുന്നു. വിജയകുമാര്‍ എന്ന നടന് സെറ്റില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ഒരു ഭയം അദ്ദേഹത്തിനുണ്ടായിരുന്നതായി ചിത്രത്തില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്ത ലാല്‍ ജോസ് തുറന്നു പറയുകയാണ്. ദിലീപ് തന്റെ സുഹൃത്ത് ആയതിനാല്‍ വിജയകുമാര്‍ എന്ന നടന്റെ സീന്‍ കുറച്ചിട്ട് ദിലീപിന് കൂടുതല്‍ സീന്‍ എഴുതി ചേര്‍ക്കുമോ? എന്നായിരുന്നു അദ്ദേഹത്തിന്റെ പേടി. , ‘സുഹൃത്തെ നിങ്ങള്‍ വിഷമിക്കേണ്ട, താങ്കള്‍ക്കുള്ള സീനില്‍ ഒന്നും പോലും കുറവ് വരില്ല, എനിക്ക് കൂടുതലായും ഒരു സീനും വേണ്ട,അങ്ങനെ സംഭവിക്കില്ല’ എന്നായിരുന്നു വിജയകുമാറിനോടുള്ള ദിലീപിന്റെ മറുപടി, ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ജോസ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്.
Post Your Comments