
മലയാലത്തിലെ സൂപ്പര്‍ താരമെന്ന പോലെ ബോളിവുഡ് സൂപ്പര്‍ താരങ്ങളും പ്രിയദര്ശന് സിനിമകളില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറ്റൊരു തുറന്നു പറച്ചില് നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഹിറ്റ് മേക്കര്‍. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ തനിക്ക് ഏറ്റവും വര്‍ക്ക് ചെയ്യാന്‍ എളുപ്പമുള്ള സൂപ്പര്‍ താരം തന്റെ പുതിയ ബോളിവുഡ് ചിത്രത്തിലെ നായകനായ അക്ഷയ് കുമാര്‍ ആണെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പ്രിയദര്ശന് വ്യക്തമാക്കിയത്.
മലയാളത്തില്‍ ‘അറബിക്കടലിന്റെ സിംഹം’ എന്ന മെഗാ പ്രോജക്റ്റ് ചെയ്ത പ്രിയദര്ശന് അടുത്ത സിനിമ ചെയ്യുന്നത് ബോളിവുഡിലാണ്. പഴയ ട്രാക്കില്‍ വീണ്ടും തിരിച്ചെത്തുന്ന പ്രിയദര്ശന് കോമഡി സിനിമയാണ് ഇത്തവണ ആരാധകര്‍ക്കായി ഒരുക്കുന്നത്. അടുത്ത സെപ്റ്റംപറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ‘ഖാട്ട മീട്ട’ എന്ന ചിത്രമാണ് അക്ഷയ് കുമാര്‍ പ്രിയന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. പത്ത് വര്‍ഷത്തിനു ശേഷമാണു അക്ഷയ് കുമാര്‍ പ്രിയദര്ശന് ടീം ഒന്നിക്കുന്നത്. ബോളിവുഡില്‍ നിരവധി ഹിറ്റ് കോമഡി ചിത്രങ്ങള്‍ ഇതേ ടീമിന്റെ പുറത്തുവന്നിട്ടുണ്ട്.
Post Your Comments