മലയാള സിനിമ രംഗത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിന്‍ നിഗം അടക്കം യുവതലമുറയിലെ ഒരു വിഭാഗം നടന്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു.
ലോക്കേഷന്‍ പൊലീസ് പരിശോധന നടത്തണം. പാവങ്ങളെ മാത്രമാണ് കഞ്ചാവുമായി പിടികൂടി എന്നതടക്കം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍, സെലിബ്രിറ്റികളായതിലാണ് യുവനടന്‍മാരില്‍ പലരും രക്ഷപ്പെട്ടു പോകുന്നത്. കഞ്ചാവ് എന്നതൊക്കെ പഴയ കാര്യങ്ങളാണ്, ഇപ്പോള്‍ എല്‍എസ്ഡി പോലുള്ള മാരക മയക്കുമരുന്നാണ് ഇവര്‍ ഉപയോഗിക്കുന്നത്. കഞ്ചാവ് ആണെങ്കില്‍ മണം കൊണ്ടെങ്കിലും തിരിച്ചറിയാം. പക്ഷേ ഇത്തരം മയക്കുമരുന്ന് ഉപയോഗിച്ചത് തിരിച്ചറിയാന്‍ സാധിക്കില്ല.
ഒരാളും കാരവനിൽ നിന്നും ഇറങ്ങുന്നില്ല. എല്ലാ കാരവനുകളും പരിശോധിക്കണം. ഇതിൽ അന്വേഷണം നടക്കട്ടെ. നിർമാതാക്കളാരും അങ്ങനെ പോകുന്നവരല്ല. ഷെയ്ൻ മാത്രമല്ല പ്രശ്നക്കാർ. കൃത്യമായി ലൊക്കേഷനിൽ വരാത്ത വേറെയും നടന്മാരുണ്ട്. പരാതി പറഞ്ഞിട്ടും മൈൻഡ് ചെയ്യുന്നില്ല. ഇവരൊന്നും നല്ല ബോധത്തോടെ ഇങ്ങനെ പെരുമാറുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. മലയാളം ഇൻഡസ്ട്രിയിൽ ഇതിനൊരു അന്വേഷണം വേണം. ഇതൊരു പരസ്യവിചാരണയിലാണ് പറയുന്നത്. ഇക്കാര്യം പരിശോധിക്കട്ടെ. ആ പരിശോധനയിൽ നിർമാതാക്കളുടെ സംഘടന പൂർണ പിന്തുണ നൽകും.
ഞങ്ങള്‍ ആരുടേയും പേര് പറയുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കു തന്നെയറിയാം ആരൊക്കെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത് എന്ന്. പലപ്പോഴും സംശയം ഉന്നയിച്ച് നിങ്ങള്‍ വാര്‍ത്തകളും ചെയ്തിട്ടുണ്ട്. സൂപ്പര്‍ താരങ്ങള്‍ ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോഴുള്ള നടന്‍മാര്‍ ചെയ്യുന്നത്.
ഷെയിന്‍ നിഗമിനെ ഇനി അഭിനയിപ്പിക്കില്ല. രണ്ടു സിനിമകള്‍ക്കായി ചെലവായ തുക ഏഴുകോടി രൂപയാണ്. ഇതു തിരികെ ലഭിക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇല്ലാത്ത പ്രതിഫലമാണ് ഷെയിന്‍ ആവശ്യപ്പെടുന്നത്. ഇതൊന്നും അംഗീകരിച്ച് മുന്നോട്ടു പോകാനാകില്ലെന്നും സംഘടന യോഗത്തിനു ശേഷം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
Post Your Comments