CinemaGeneralLatest NewsMollywoodNEWS

പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് തിരിച്ച് വന്നപ്പോഴെക്കും ഞാന്‍ ഷൂട്ടിന് പോവുകയാണ് ; വികാരനിര്‍ഭരമായ കുറിപ്പുമായി പേളി മാണി

പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ച് വന്നു. അപ്പോള്‍ ഞാന്‍ ഷൂട്ടിന് വേണ്ടി പതിമൂന്ന് ദിവസത്തേക്ക് മുംബൈയ്ക്ക് പോവുകയാണ്

പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളത്തിലെ ക്യൂട്ട് താരദമ്പതികളാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ യിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. ഗെയിമിന്റെ ഭാഗമാണിതൊക്കെ എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതങ്ങനെ അല്ലെന്ന് തെളിയിച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ പ്രിയതമയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ശ്രീനിഷ് എത്തിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് തന്റെ അടുത്ത് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പേര്‍ളി മാണി.

 

പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ച് വന്നു. അപ്പോള്‍ ഞാന്‍ ഷൂട്ടിന് വേണ്ടി പതിമൂന്ന് ദിവസത്തേക്ക് മുംബൈയ്ക്ക് പോവുകയാണ്. എന്നാല്‍ ഞങ്ങള്‍ പരസ്പരം ചെലവഴിക്കുന്ന സമയങ്ങള്‍ ഏറ്റവും മനോഹരമായതാണ്. ഞങ്ങള്‍ അവയെ അവിസ്മരണിയവും ഇതിഹാസവുമാക്കുന്നു. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു. കുറച്ച് ദിവസത്തേക്ക് എനിക്ക് അവനെ മിസ് ചെയ്യും. എന്നാല്‍ ഗ്രഹാം ബെല്‍ ഫോണ്‍ കണ്ടുപിടിച്ചതിന് നന്ദി പറയുകയാണ്. എന്നിരുന്നാലും ഞാന്‍ നുണ പറയുകയല്ല. ഇന്ന് ഞാന്‍ വര്‍ക്കിന് പോവുന്നതിനാല്‍ എനിക്ക് ചെറിയ സങ്കടമുണ്ട്. എന്നാല്‍ ഞാന്‍ സന്തോഷവതിയായ ഒരു ഭാര്യയാണ്. കാരണം എനിക്ക് ഏറ്റവും മികച്ചൊരു ഭര്‍ത്താവാണ് ഉള്ളത് പേര്‍ളി മാണി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button