മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ബീന ആന്റണി. മിനിസ്ക്രീനില്‍ എത്തുന്നതിന് മുന്‍പ് തന്നെ താരം ബിഗ് സ്ക്രീനില്‍ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധയായിരുന്നു. നടന് മനോജ് നായരെയാണ് ബീന വിവാഹം ചെയ്തത്. ഇപ്പോഴിതാ ബാലതാരമായാണ് ബീന ആന്റണി മലയാള സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ഭര്‍ത്താവ് മനോജ്. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മനോജ് ഇക്കാര്യം പറഞ്ഞത്.
” ബേബി ശാലിനി, ബേബി ശ്യാമിനി, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി പേര് ബാലതാരങ്ങളായി എത്തി പിന്നീട് മലയാള സിനിമയില്‍ തിളങ്ങിയവരാണ്. അതുപോലെ തന്നെ ബാലതാരമായി എത്തിയ ആളാണ് ബീന ആന്റണി” – മനോജ് പറയുന്നു. ” മോഹന്‍ലാലിനൊപ്പം ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രമായിരുന്നു അത്. എന്റെ പള്ളിയില്‍ വെച്ച് തന്നെയായിരുന്നു ആ സിനിമയുടേയും ചിത്രീകരണം. പള്ളിയോട് ചേര്‍ന്നുള്ള സ്കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. നവോദയ അപ്പച്ചനാണ് ആ ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ സഹോദരി എന്റെ അധ്യാപിക ആയിരുന്നു. അന്ന് ചിത്രീകരണത്തിനായി കുറച്ച് കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കുറച്ച് കുട്ടികളെ എന്റെ ഈ പള്ളിയില്‍ കൊണ്ടു വരികയായിരുന്നു. അങ്ങനെ ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ പാട്ടില്‍ ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍ എന്തൊക്കെയോ അഭിനയിച്ചു ” – ബീന ആന്റണി പറഞ്ഞു.
നവോദയുടെ ക്യാമറയില്‍ അന്ന് അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്. കാരണം നവോദയയുടെ ക്യാമറയില്‍ വന്നരാണ് ശങ്കറേട്ടന്, ലാലേട്ടന്, പൂര്‍ണിമ ജയറാം എന്നിവരെന്ന് മനോജ് പറയുന്നു. തന്റെ ഈ പള്ളിയിലെ മാതാവിന്റെ അനുഗ്രഹം കൊണ്ടു തന്നെയാണ് താന്‍ ഇന്ന് ഒരു കലാകാരിയായതെന്നും ബീന ആന്റണി പറഞ്ഞു.
Post Your Comments