CinemaGeneralLatest NewsMollywoodNEWSUncategorized

‘ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു’ ; ഷെയിന്‍ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ദേവൻ

എന്നെ സ്നേഹിക്കാൻ വരുന്നവരെ ഞാൻ തിരിച്ച് സ്നേഹിക്കുന്നില്ലേ ചേട്ടാ.. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാൻ തിരിച്ച് ചീത്ത പറഞ്ഞാൽ

വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വളര്‍ന്ന നടനാണ് ഷെയിന്‍ നിഗം. എന്നാൽ ഇപ്പോള്‍ വിവാദങ്ങളില്‍ കുടുങ്ങി കിടക്കുകയാണ് താരം. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് പരാതി നല്‍കിയതോടെ പ്രശ്‌നം വഷളായി. ഇതിനിടെ പ്രതിഷേധമെന്ന വണ്ണം സിനിമയുടെ ലുക്ക് അല്ലാത്ത തരത്തില്‍ താരം മുടി മുറിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഷെയിന് പിന്തുണച്ചും അല്ലാതെയും നിരവധി പേർ രംഗത്തെയിരുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ച് പുതുമുഖ സംവിധായകൻ ദേവൻ എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.

‘എന്നെ സ്നേഹിക്കാൻ വരുന്നവരെ ഞാൻ തിരിച്ച് സ്നേഹിക്കുന്നില്ലേ ചേട്ടാ.. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാൻ തിരിച്ച് ചീത്ത പറഞ്ഞാൽ’…ഇപ്പോൾ നടക്കുന്ന ഈ പ്രതിഷേധങ്ങളിൽ ഷെയ്നിന്റെ നിലപാട് ആണ് ഈ വാക്കുകൾ. ദേവൻ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വാക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുറിപ്പിന്റയെ പൂർണരൂപം…………………….

ഒരുപാട് പെർ മെസ്സേജ് അയക്കുന്നുണ്ട്, “ഷെയിൻ നിങ്ങളുടെ സുഹൃത്തല്ലേ.. പുള്ളിയെ ഉപദേശിച്ചൂടെ” എന്നൊക്കെ…ദാ.. ഉപദേശവും കൊടുത്തു ചെവിക്കും പിടിച്ചു..”ബാഡ് ബോയ്” എന്ന് വിളിക്കുകയും ചെയ്തു…

ഷെയ്നിനെ പുണ്യാളൻ ആയി ഡിക്ലയർ ചെയ്യാൻ വേണ്ടി ഒന്നും അല്ല ഈ പോസ്റ്റ്. ചില കാര്യങ്ങളിൽ ഷെയ്ൻ പ്രതികരിച്ച രീതി വേണ്ടിയിരുന്നില്ല എന്ന് നേരിട്ട് പറയുകയും ചെയ്തു.

“എന്നെ സ്നേഹിക്കാൻ വരുന്നവരെ ഞാൻ തിരിച്ച് സ്നേഹിക്കുന്നില്ലേ ചേട്ടാ.. പിന്നെ എന്താ എന്നെ ചീത്ത പറയുന്നവരെ ഞാൻ തിരിച്ച് ചീത്ത പറഞ്ഞാൽ”

ഷെയ്നിന്റെ നല്ലതിന് വേണ്ടി ആണ് എന്നൊക്കെ പറഞ്ഞ് ആദ്യം ഞാൻ കൗണ്ടർ ചെയ്യാൻ നോക്കിയെങ്കിലും പിന്നെ ആലോചിച്ചപ്പോൾ തോന്നി, നമുക്കൊക്കെ ഷെയ്നിന്റെ ജീവിതത്തിൽ അഭിപ്രായങ്ങൾ പറയാം, ചീത്ത പറയാം ,ചാനൽ ചർച്ചകൾ വരെ നടത്താം..അവന് അവന്റെ വീട്ടിൽ ഉള്ളവരെ വരെ തെറി വിളിച്ചവരെയോ വധഭീഷണി മുഴക്കിയവരെയോ തിരിച്ച് ഒന്നും പറയാനോ പ്രതികരിക്കാനോ പാടില്ലേ?

പ്രതികരണ രീതികൾ തെറ്റാണ് എന്ന് നമുക്ക് എങ്ങനെ പറയാൻ സാധിക്കും? ഷെയ്നും മറ്റ് ചില വ്യക്തികളും തമ്മിൽ ഉള്ള പ്രശ്‌നമാണ്. ഒരാളുടെയും ഭാവി ഇവിടെ നഷ്ട്ടപ്പെടില്ല, ഷെയ്ൻ ഈ സിനിമകൾ എല്ലാം തന്നെ പൂർത്തിയാക്കും, ഏതെങ്കിലും ഒരു സിനിമയുടെ സംവിധായകൻ എങ്കിലും ഷെയ്ൻ മോശമായി അഭിനയിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ? ഷൂട്ടിങ് സമയത്തും, ഡബ്ബിങ് സമയത്തും ഡയറക്ടറിനോടോ, പ്രൊഡ്യൂസറോടോ ഉള്ള ദേഷ്യം തീർക്കാൻ ഉഴപ്പുന്നവർ നമ്മുടെ സിനിമ ഇൻഡ്സ്ട്രയിൽ തന്നെ ഉണ്ട്. ചെയ്യുന്ന ഓരോ സിനിമക്ക് വേണ്ടിയും ഷെയിൻ എത്ര എഫർട്ട് എടുക്കും എന്ന് ഷെയിനിന്റെ സിനിമകൾ സംവിധാനം ചെയ്തവർ തന്നെ പറയുന്നുണ്ട്.

പിന്നെ ഷെയ്ൻ എന്ന നടനോടുള്ള നമ്മുടെ ഇഷ്ടം, concern, ഷെയ്ന്റെ ഭാവിയെ കുറിച്ചുള്ള ആകുലതകൾ ഒക്കെ ആണ് എങ്കിൽ നമ്മൾ ഷെയ്നിനെ ചീത്ത വിളിക്കും മുൻപ് സത്യാവസ്ഥകൾ കൃത്യം ആയി അറിയണ്ടേ?..അത് മുഴുവനും മാധ്യമങ്ങളിൽ വരുന്നുണ്ട് എന്ന് നമ്മൾക്ക് കരുതാൻ ആകുമോ?

പലപ്പോഴും ഒരേ മാധ്യമങ്ങളിൽ തന്നെ രാവിലെ ഷെയ്നിന്റെ കുറ്റം പറഞ്ഞിട്ട് ഉച്ചക്ക് സത്യാവസ്ഥ മനസിലാക്കി ഷെയിനിനെ ന്യായീകരിക്കുന്ന വാർത്തകൾ വരും പക്ഷേ എത്ര പേർ ഇത് രണ്ടും വായിക്കുന്നുണ്ടാവാം?

വ്യക്തിജീവിതത്തിൽ ഷെയ്നിനെ നമുക്ക് ഷെയിനിന്റെ വഴിക്ക് വിടാം.നല്ല സിനിമകൾ വന്നാൽ കാണാം…ഇഷ്ടപ്പെട്ടാൽ കൈ അടികാം…ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂവാൻ താല്പര്യം ഉണ്ടെങ്കിൽ കൂവാം ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ രണ്ട് വിമർശന പോസ്റ്റ് ഇടാം.

നമ്മുടെ ഷെയ്ൻ അല്ലെ…നല്ല സിനിമകളും നല്ല കഥാപാത്രങ്ങൾ ആയും ഷെയ്ൻ ഇനിയും വരും.നല്ല ഒരുപാട് സിനിമകൾ ആയി ഷെയ്ൻ നിറഞ്ഞാടട്ടെ നമ്മുടെ മുന്നിൽ..

shortlink

Related Articles

Post Your Comments


Back to top button