നടിമാരിൽ എല്ലാവരും മോഡൽ ആവാൻ താല്പര്യപെടുന്നവരല്ല എന്ന വസ്തുതയ്ക് ഒരിക്കൽ കൂടി ഉദാഹരണമായി നടി സായ് പല്ലവി. സിനിമാ രംഗത്തെത്തിയിട്ടും വ്യക്തിപരമായി പല കാര്യങ്ങളിലും തന്റേതായ ചിട്ടകൾ പാലിക്കുന്ന ആളാണ് സായ് പല്ലവി. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.
നേരത്തെ, റെയിൽവേ സ്റ്റേഷനിൽ ആളുകൾ തിരിച്ചറിയാത്തവിധം മുഖ ചായങ്ങളൊന്നും തന്നെയില്ലാതെ ഇരിക്കുന്ന സായ് പല്ലവിയുടെ ഫോട്ടോ ആരാധകർ ദൂരെനിന്നെടുത്തത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒപ്പം, കോടികള്‍ പ്രതിഫലം ലഭിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും ചെയ്യാന്‍ സായ് പല്ലവി തയ്യാറായിരുന്നില്ല. പരസ്യങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ല എന്നാണ് താരത്തിന്റെ മറുപടി. രണ്ട് കോടി രൂപ പ്രതിഫലം ലഭിക്കുന്ന പരസ്യം നേരത്തെ താരം നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മോഡലാവാനുള്ള ക്ഷണവും സായ് പല്ലവി ഇപ്പോൾ, നിരസിച്ചിരിക്കുകയാണ്.
പ്രേമം എന്ന സിനിമയിലൂടെ മലർ മിസ്സ് ആയി കടന്നു വന്നു പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ പല്ലവി, പണത്തിനു കീഴ്വഴങ്ങാത്ത ഇത്തരം നിലപാടുകളിലൂടെയും തന്റെ സ്വഭാവ ഭംഗി വെളിവാക്കുകയാണ്.
Post Your Comments